ജെഡിയുവിൽ ഭിന്നത രൂക്ഷമാകുന്നു!!ശരത് യാദവിനോട് വായടക്കാന്‍ നിതീഷ് !!!യാദവ് ലാലുവിനോടൊപ്പം?

  • Posted By:
Subscribe to Oneindia Malayalam

പാട്ന: ആർജെഡി സഖ്യത്തിൽ നിന്ന് പുറത്തുപോയി ബിജെപിയുമായി സഖ്യം രൂപീകരിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ച ശരദ് യാദവിന് നിതീഷ് കുമാറിന്റെ താക്കീത്.പാര്‍ട്ടി വേദികളില്‍ തീരുമാനം സംബന്ധിച്ച് നീരസം കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന നിതീഷ് കുമാർ ശരത് യാദവിനോട് അറിയിച്ചിട്ടുണ്ട്. ജെഡിയുവിലെ ഭിന്നത മറനീക്കി പുറത്തു വരുന്നതോടെയാണ് നിതീഷ് കുമാര്‍ നേതാക്കളെ ഒതുക്കി നിര്‍ത്താന്‍ ശ്രമം തുടങ്ങിയത്.

രൂപ തുനിഞ്ഞിറങ്ങിയാൽ പലതും പുറത്താകും? !!! ഡിഐജിക്കെതിരെ കരുക്കൽ നീക്കി ചിന്നമ്മയും കൂട്ടരും!!!

ജനതാദൾ യുണൈഡിന്റെ ദേശീയ എക്സിക്യൂട്ടീവ് ചേരാനിരിക്കെയാണ് ബിജെപി കൂട്ടുക്കെട്ടിൽ എതിർപ്പ് ഉയർത്തുന്ന ശരത് യാദവിനോട് വായടക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടത്. ഇത് മറ്റൊരു ചേരിപ്പോരിനുള്ള കളം ഒരുങ്ങുകയാണ്.

ശരദ് യാദവിന് അതൃപ്തി

ശരദ് യാദവിന് അതൃപ്തി

ആർജെഡി ജെഡിയു സഖ്യം വിട്ട് ബിജെപിയുമായി പുതിയ സഖ്യം ചേർന്നതിൽ പ്രത്യക്ഷമായി ശരത് യാദവ് എതിർപ്പ് അറിയിച്ചിരുന്നു.ഒന്നും തന്റെ സമ്മതത്തോടെയല്ല ഇതെല്ലാം സംഭവിച്ചത്. ഇതായിരുന്നില്ല ജനങ്ങള്‍ ആഗ്രഹിച്ചതെന്നും ശരത് യാദവ് അഭിപ്രായപ്പെട്ടു. എന്നാല്‍ ശരത് യാദവിന്റെ മൗനം ഒരു രാഷ്ട്രീയ തന്ത്രമാണെന്നും മോദി മന്ത്രി സഭയില്‍ സ്ഥാനം ആഗ്രഹിക്കുന്നയാളാണ് യാദവെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ കേന്ദ്ര മന്ത്രി സ്ഥാനം നിരസിക്കുകയാണ് യാദവ് നിരസിച്ചിരുന്നു.

പാർട്ടിക്കുള്ളിലെ എതിർപ്പ് അവഗണിച്ച് നിതീഷ്

പാർട്ടിക്കുള്ളിലെ എതിർപ്പ് അവഗണിച്ച് നിതീഷ്

ആർജെഡിക്കുള്ളിൽ എതിർപ്പും ചേരിപ്പോരും രൂക്ഷമാകുകയാണ്. ഇതിനിടയിൽ ജെഡിയുവിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം ആഗസ്റ്റ് 19 നടക്കാനിരിക്കെയാണ്.ഈ യോഗത്തില്‍ പാര്‍ട്ടി ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കുന്നതും സഖ്യകക്ഷിയാകുന്നതും ചര്‍ച്ച ചെയ്യുമെന്നിരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് ഇല്ലാതാക്കാനുള്ള നിതീഷ് ശ്രമം.

അതൃപ്തി അറിയിച്ച് കേരളാഘടകം

അതൃപ്തി അറിയിച്ച് കേരളാഘടകം

ജെഡിയും- ബിജെപി സഖ്യത്തെ ശക്തമായി എതിർത്ത് ജെഡിയും കേരളഘടകം രംഗത്തെത്തിയിരുന്നു. ഇതി നിതീഷിനോടൊപ്പം ഇല്ലെന്നും സംസ്ഥാന ഘടകം അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ അറിയിച്ചിരുന്നു. കൂടാതെ നേരത്തെ ശരത് യാദവിനോട് നിതീഷ് കുമാറിന്റെ തീരുമാനത്തെ എതിർക്കണമെന്നും വീരേന്ദ്ര കുമാർ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രി സ്ഥാനം

കേന്ദ്രമന്ത്രി സ്ഥാനം

എൻഡിഎ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ട് അരുണ്‍ ജയ്റ്റ്‌ലിയാണ് ശരത് യാദവിനെ സമീപിച്ചിരുന്നു. എന്നാല്‍ മോദി മന്ത്രിസഭയിലേക്ക് താനില്ലെന്ന് യദവ് ജെയ്റ്റ്ലിയെ അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനത്തിനു പുറമേ പ്രത്യേക ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്‌തെങ്കിലും ആ ശ്രമവും വിജയിച്ചില്ല

മോദിയുടെ കടുത്ത വിമര്‍ശകന്‍

മോദിയുടെ കടുത്ത വിമര്‍ശകന്‍

മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ശരത് യാദവ്. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുമെന്ന് ശരത് യാദവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പലപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മൃദു സമീപനമാണ് നിതീഷ് കുമാര്‍ പുലര്‍ത്തിയിരുന്നത്.

ശരത് യാദവ് ആർജെഡിയുടെ കൂടെ

ശരത് യാദവ് ആർജെഡിയുടെ കൂടെ

ശരത് യാദവ് തങ്ങളൊടൊപ്പമാണെന്നാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് അറിയിച്ചു. ശരത് യാദവ് താനുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നും ലാലു അറിയിച്ചിരുന്നു. ബിജെപി വിരുദ്ധ മുന്നണിയെ ശരത് യാദവ് മുന്നില്‍ നിന്നു നയിക്കുമെന്നും ലാലു പറഞ്ഞു. തങ്ങളുടെ നേതാവായി പരിഗണിക്കുന്നത് ശരത് യാദവിനെയാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു.

By Breaking Nitish Kumar Away, ModiAmit Shah Won Again
പാർട്ടി അധ്യക്ഷൻ

പാർട്ടി അധ്യക്ഷൻ

ഒരു ദശകത്തോളും പാര്‍ട്ടി അധ്യക്ഷനായിരുന്ന ശരത് യാദവ് കഴിഞ്ഞ വര്‍ഷമാണ് നിതീഷ് കുമാറിന് വേണ്ടി വഴിമാറി കൊടുത്തത്. ബിജെപിക്കെതിരായി കര്‍ശന നിലപാട് പുലര്‍ത്തുന്ന സോഷ്യലിസ്റ്റ് നേതാവാണ് ശരദ് യാദവ്.

English summary
Sharad Yadav's formal dissent on the political upheaval in Bihar after five long days, drew a prompt response from Nitish Kumar.
Please Wait while comments are loading...