കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗിയുടെ പാതി കത്തിച്ച മൃതദേഹം തെരുവുനായകള്‍ കടിച്ചുവലിച്ചു; നടുക്കുന്ന ദൃശ്യം

Google Oneindia Malayalam News

ഭുവനേശ്വര്‍: കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മനുഷ്യത്വമില്ലായ്മയുടെ വാര്‍ത്തകള്‍ ഇടയ്ക്കിടെ വരാറുണ്ട്. കൊവിഡ് രോഗി മരിച്ചാല്‍ ആദരവോടെ സംസ്‌കരിക്കുക എന്ന മനുഷ്യത്വം കാണിക്കാന്‍ മടിയുള്ളവര്‍. രോഗം പകരുമെന്ന ആശങ്കയാണ് ഇതിന് കാരണം. സംസ്‌കരിക്കാന്‍ ചുമതലപ്പെട്ട പ്രാദേശിക ഭരണകൂടങ്ങള്‍ ചുമതല നിര്‍വഹിക്കാത്തതും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാണ്.

c

മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറുന്ന ചിത്രങ്ങള്‍ ഒഡീഷയില്‍ നിന്നാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതോടെ വലിയ ചര്‍ച്ചയായി. മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുന്‍സിപ്പാലിറ്റി അധികൃതര്‍ വീഴ്ച വരുത്തിയെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

തുര്‍ക്കി സൈന്യം ഗാസയിലേക്ക്? ഇസ്രായേല്‍ തരിപ്പണമാകും... ചിത്രങ്ങള്‍ പ്രചരിക്കുന്നു, എന്താണ് സത്യംതുര്‍ക്കി സൈന്യം ഗാസയിലേക്ക്? ഇസ്രായേല്‍ തരിപ്പണമാകും... ചിത്രങ്ങള്‍ പ്രചരിക്കുന്നു, എന്താണ് സത്യം

ഒഡീഷയിലെ ബിജാഖമന്‍ ശ്മശാനത്തിലെത്തിച്ച മൃതദേഹമാണ് തെരുവുനായ്ക്കള്‍ തിന്നത്. പാതി ദഹിപ്പിച്ച മൃതദേഹമായിരുന്നു അത്. വിറക് കിട്ടാത്തത് കാരണമാണ് പൂര്‍ണമായും ദഹിപ്പിക്കാന്‍ സാധിക്കാത്തത് എന്ന് ചില ജീവനക്കാര്‍ സൂചിപ്പിക്കുന്നു. കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നു എന്നാണ് ആരോപണം.

Recommended Video

cmsvideo
Dr indu P S talks about the pecautions we should take for Covid 19

ജനങ്ങള്‍ സബ്കളക്ടറെ സമീപിച്ചു. ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. 7500 രൂപയാണ് ഒരു മൃതദേഹം ദഹിപ്പിക്കാനന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ വാങ്ങുന്നത്. കൊറോണ രോഗികള്‍ മരിച്ചാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാറില്ല. വേഗം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. ശ്മശാനങ്ങളില്‍ മൃതദേഹവുമായി എത്തിയവരുടെ നീണ്ട നിരകളാണ് എവിടെയും. പ്രതിഷേധം ശക്തമായതോടെ ബാലംഗീര്‍ സബ്കളക്ടര്‍ ലംബോധര്‍ ധാരുവ ശ്മശാനം സന്ദര്‍ശിച്ചു. ശ്മശാനത്തില്‍ ശൂചീകരണം നടത്താനും തെരുവ് നായകള്‍ കടക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

English summary
Stray Dogs feast half-burnt dead bodies of Corona patients at Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X