ക്രൂരത അവസാനിപ്പിക്കാതെ ദില്ലി പോലീസ്; ജീവിതം നശിപ്പിക്കുമെന്ന് ഭീഷണി, പൊട്ടിക്കരഞ്ഞ് വിദ്യാർത്ഥികൾ!
Recommended Video
ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത ജാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് പിന്നാലെ കള്ളക്കേസുകളിൽ കുടുക്കി നശിപ്പിക്കുമെന്ന ഭീഷണിയുമായി ദില്ലി പോലീസ്. കള്ളക്കേസുകൾ റജിസ്റ്റർ ചെയ്ത് ജീവിതം നശിപ്പിക്കുമെന്ന് ദില്ലി പോലീസ് ഭീഷണിപ്പെടുത്തിയതായി കസ്റ്റഡിയിലാവുകയും മർദ്ദനത്തിനിരയാവുകയും ചെയ്ത ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർഥികൾക്കെതിരെ കള്ളക്കേസുകൾ റജിസ്റ്റർ ചെയ്യാൻ അലീഗഡ് സർവകലാശാലയിൽ നിന്ന് ജെ സി ബി ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ബൈക്കുകൾ പോലീസ് എടുത്തു കൊണ്ടുപോയെന്നും അധ്യാപകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്ത് സമരം രൂക്ഷമായിരിക്കുകയാണ്. ദില്ലിയിൽ വീണ്ടും പ്രതിഷേധം അരങ്ങേറി. സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. പോലീസ് ലാത്തിചാർജ്ജ് ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രോണ്‍ സംവിധാനമുപയോഗിച്ച് പോലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ച് പ്രതിഷേധക്കാര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ജഫറാബാദിലെത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു
സീലംപൂര്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സുരക്ഷയെ കരുതി അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെയും ജാമിയ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് ക്രൂരതയ്ക്കുമെതിരെ പ്രതികരിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. നമ്മുടെ ഭരണഘടനയെ തകര്‍ക്കുകയാണെന്നും കാല്‍ചുവട്ടിലെ മണ്ണ് ഇല്ലാതാക്കുകയാണെന്നുമാണ് സാഹിത്യകാരി അരുന്ധതി റോയ് പ്രതികരിച്ചത്.

ഹിറ്റ്ലർ നടപ്പാക്കിയ നിയമത്തിന് സമം
നോട്ടുനിരോധനം നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു. മൂന്ന് വര്‍ഷം മുമ്പ് നമ്മള്‍ അനുസരണയോടെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു. അന്ന് നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് തകര്‍ത്തത്. ഒരു രാത്രി മോദി നോട്ടുകള്‍ മൂല്യമില്ലാത്തതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നുവെന്നും അരുദ്ധതി റോയ് പറഞ്ഞു. 1935ല്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമത്തിന് സമാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും അരുന്ധതി റോയ് പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കമൽ ഹാസൻ
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും രംഗത്തെത്തയിരുന്നു. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നീക്കത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കമല്‍ പറഞ്ഞു. രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോള്‍ നിലപാട് പ്രഖ്യാപിക്കാത്ത തമിഴ്‌നാട് സര്‍ക്കാറിനെയും കമല്‍ കുറ്റപ്പെടുത്തി.

ജനാധിപത്യം തീവ്രപരിചരണ വിഭാഗത്തിൽ
യുവാക്കളില്‍ രാഷ്ട്രീയബോധമുണ്ടാകുന്നത് വളരെ നല്ല കാര്യമാണ്. തെറ്റുകണ്ടാല്‍ അവര്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണെന്നും നടൻ കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് എന്ത് ജനാധിപത്യമാണ്. നമ്മുടെ ജനാധിപത്യം തീവ്രപരിചരണ വിഭാഗത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അക്രമം ഭയത്തിൽ നിന്ന് പിറവിയെടുത്തത്
വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ വരുമ്പോഴുണ്ടായ ഭയത്തില്‍ നിന്ന് പിറവിയെടുത്തതാണ് ഈ അക്രമമെല്ലാം. പൗരത്വ ഭേദഗതിക്കെതിരായ ശബ്ദം സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും അതീതമായി ഉയരണമെന്നും ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും കമല്‍ ഹാസൻ പറഞ്ഞു. ബില്ലിനെതിരേ മക്കള്‍ നീതി മയ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications