സ്വർണ്ണ മെഡൽ വേണോ... മാംസവും മദ്യവും നിർത്തിക്കോ, യുണിവേഴ്സിറ്റിയുടെ വിജ്ഞാപനം
പുന്നെ സാവിത്രിഭായ് ഫുലെ സർവകലാശാലയാണ് ഇതു സംബന്ധമായ സർക്കുലർ ഇറക്കിയത്
പുന്നെ: സസ്യ ഭുക്കുകളായ വിദ്യാർഥികൾക്ക് മാത്രമേ യുണിവേഴ്സിറ്റിയുടെ സ്വർണമെഡലിന് അർഹതയുണ്ടാകുകയുള്ളൂവെന്ന് പുന്നെ സർവകലാശാലയുടെ വിജ്ഞാപനം. പുന്നെ സാവിത്രിഭായ് ഫുലെ സർവകലാശാലയാണ് ഇതു സംബന്ധമായ സർക്കുലർ ഇറക്കിയത്. ഇതു സംബന്ധമായ സർക്കുലർ ബന്ധപ്പെട്ട കോളേജുകൾക്ക് കൈമാറിയിട്ടുണ്ട്. മദ്യപിക്കുന്നവർക്കും മാംസാഹാരം കഴിക്കുന്ന വിദ്യാർഥികളേയും സ്വർണ മെഡലിനു അർഹരല്ലെന്നാണ് സർക്കുലറിൽ പറയുന്നത്.
ഭരതീയ സംസ്കാരം, വിശ്വാസം, പരമ്പര്യം എന്നീവ ജീവിതത്തിൽ പിന്തുടരുന്ന വിദ്യാർഥികളെ മാത്രമാകണം സ്വർണ്ണ മെഡലിന് പരിഗണിക്കാനുളളത്. യോഗ, മെഡിറ്റേഷൻ, പ്രാണായാമ എന്നിവ ചെയ്യുന്ന വിദ്യാർഥികൾക്ക് മുൻഗണനയുണ്ടെന്നും സർക്കുലറിൽ പറയുന്നുണ്ട്. സ്വർണ മെഡലിന് പരിഗണിക്കുന്ന വിദ്യാർഥികൾക്ക് നൃത്തം, സംഗീതം, പ്രസംഗം എന്നിവയിൽ കഴിവുള്ളവരായിരിക്കണമെന്നും സർവകലാശാലയുടെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

സംഭവം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി സർവകലാശാല രംഗത്തെത്തിയിട്ടുണ്ട്. ഈ സർക്കുലർ വർഷങ്ങളായി പ്രചാരത്തിലുള്ളതാണെന്നും ഇത് ഓരോ വർഷവും ഇതു പുതുക്കിയാണ് പുറത്തിറാക്കുന്നതെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.യോഗ മഹർഷി രാമചന്ദ്ര ഗോപാൽ ഷെലറിന്റെ പേരിൽ എല്ലാവർഷവും സർവകലാശാലയിൽ ഏറ്റവും മികച്ച വിദ്യാർഥിക്ക് സ്വർണ മെഡൽ നൽകി വരാറുണ്ട്, യോഗ മഹർഷി ഷെലർ മമ ട്രസ്റ്റാണ് ഇതിനു നിർദേശങ്ങൾ തൽകാറുള്ളതെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ കീഴിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്ന വിദ്യാർഥികൾക്കാണ് ഒരോ വർഷവും മെഡൽ നൽകി വരാറുള്ളത്.












Click it and Unblock the Notifications