കോട്ടയില്‍ വീണ്ടും ആത്മഹത്യ; ഇത്തവണ ഐഐടി പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി
ജയ്പുര്‍: പ്രൊഫണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി കുട്ടികളെ തയ്യാറെടുപ്പിക്കുന്ന 100ല്‍ അധികം സ്ഥാപനങ്ങളുള്ള രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. കടുത്ത മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് അടുത്തിടെ വാര്‍ത്തയായിരുന്നു.
ഇതിനുശേഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടുകയും വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് വിദ്യാര്‍ഥിയുടെ ആത്മഹത്യ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള നിതീഷ് ഗുപ്തയാണ് ആത്മഹത്യ ചെയ്ത ഒടുവിലത്തെ വിദ്യാര്‍ഥി.

ജൂണില്‍ കോട്ടയിലെത്തിയ നിതീഷ് ഒരു വാടകവീട്ടില്‍ താമസിച്ചു പഠിച്ചുവരികയായിരുന്നു. ഈ വീട്ടില്‍ വെച്ചായിരുന്നു ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഈ വര്‍ഷം ആദ്യമായാണ് കോട്ടയില്‍ ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടങ്ങളിലെ കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ ആത്മഹത്യാതോത് വര്‍ധിച്ചതിനെ തുടര്‍ന്ന് പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനവും നിര്‍ബന്ധമാക്കാനാണ് വിദ്യാഭ്യാസ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. പല വിദ്യാര്‍ഥികളും രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം പ്രൊഫണല്‍ കോഴ്സുകള്‍ക്കായി എത്തുന്നവരാണ്. പഠനത്തില്‍ താത്പര്യമില്ലാത്ത ഇവര്‍ കഠിനമായ പരിശീലനം താങ്ങാന്‍ കഴിയാതെയാണ് ജീവിതം അവസാനിപ്പിക്കുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications