കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികളുടെ മരണം; ജനക്കൂട്ടം പ്രിന്‍സിപ്പലിനെ അടിച്ചുകൊന്നു

  • By Anwar Sadath
Google Oneindia Malayalam News

നളന്ദ: ബിഹാറിലെ നളന്ദ ജില്ലയിലെ എലൈറ്റ് പ്രൈവറ്റ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചതനെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പ്രിന്‍സിപ്പല്‍ ദേവേന്ദ്ര പ്രസാദ് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം പറ്റ്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെയാണ് സ്‌കൂളിലെ 8 വയസ് പ്രായമുള്ള രവി കുമാര്‍, സാഗര്‍കുമാര്‍ എന്നീ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിനടുത്ത ജലാശത്തില്‍ വീണാണ് കുട്ടികള്‍ മരിച്ചത്. ഇതിന്റെ ഉത്തരവാദി പ്രിന്‍സിപ്പല്‍ ആണെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം സ്‌കൂള്‍ ആക്രമിച്ചത്. സ്‌കൂളിലെ രണ്ടുവാന്‍ അക്രമികള്‍ തകര്‍ത്തു. രണ്ട് ഓഫീസ് മുറികളും തകര്‍ത്തു.

murder4

പോലീസിന്റെ പ്രതിരോധം മറികടന്ന് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയ ഇവര്‍ അദ്ദേഹത്തെ വലിച്ചിറക്കി വടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ദേവേന്ദ്ര പ്രസാദിനെ ക്രൂരമായി അടിച്ചു വീഴ്ത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. പോലീസുകാര്‍ പിന്നീട് ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് സിദ്ധാര്‍ഥ് മോഹന്‍ ജെയ്ന്‍ അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും സിസിടിവി ദൃശ്യത്തിലൂടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആറു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

English summary
Students Found Dead in Bihar; School Principal Beaten to Death by Mob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X