• search

മല്യയെ രാജ്യം വിടാന്‍ അനുവദിച്ചതോ; കോണ്‍ഗ്രസ്സിന് പിറകെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കി ബിജെപി എംപി

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: സാമ്പത്തിക തട്ടിപ്പുകേസില്‍പെട്ട് രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെത്തുല്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യ വിടുന്നതിന് മുന്‍പ് 2016 ല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലിയെ നേരിട്ടു കണ്ടുവെന്നും ബാങ്കുകളുടെ കടം വീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നുമായിരുന്നു വിജയ് മല്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

  പിസിയെപ്പോലൊരു വിടുവായനെ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവതാരകന്‍; നിറഞ്ഞ കയ്യടി

  ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. അരുണ്‍ ജയ്റ്റ്‌ലി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് ബിജെപി എംപിയായ സുബ്രഹ്മണ്യന്‍ സ്വാമിയാണ്.

  ടിഡിപി, സിപിഐ തെലുങ്കാനയില്‍ ചരിത്ര സഖ്യവുമായി കോണ്‍ഗ്രസ്; പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രവും

  രാജ്യം വിടുന്നതിന് മുമ്പ്

  രാജ്യം വിടുന്നതിന് മുമ്പ്

  രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്നായിരുന്നു മല്യ വെളിപ്പെടുത്തിയത്. പ്രശ്നങ്ങല്‍ പരിഹരിക്കുന്നതിന് വേണ്ടി ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായി ധാരണയിലെത്താന്‍ തയ്യാറാണെന്ന് അദ്ദേഹത്തോട് ആവര്‍ത്തിച്ചിരുന്നുവെന്നും മല്യ പറഞ്ഞു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റേഴ്സ് കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോടാണ് മല്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

  ശക്തമായ പ്രക്ഷോഭം

  ശക്തമായ പ്രക്ഷോഭം

  മല്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരിവിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിജയ് മല്യ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണം. മന്ത്രിസ്ഥാനം ഒഴിഞ്ഞ് അരുണ്‍ ജെയ്റ്റ്ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍

  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍

  പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് അരുണ്‍ ജെയ്റ്റ്ലിയും മല്യും ചര്‍ച്ച നടത്തിയെന്ന് തനിക്കറിയാമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി എല്‍ പുനിയ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യ്കതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് സീതാറാം യെച്ചൂരിയും രംഗത്തെത്തി.

  അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം

  അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം

  അതേ സമയം വിജയ്മല്യയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം. 2014 ന് ശേഷം മല്യയക്ക് കൂടിക്കാഴ്ച്ചക്ക് ഞാന്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് അദ്ദേഹം ഒരിക്കല്‍ എന്നെ സമീപിച്ചിരുന്നു. ക്രമക്കേടുകളെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ എന്നോട് സംസാരിക്കേണ്ടെന്നും ബാങ്ക് അധികൃതരെ സമീപിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും അരുണ്‍ ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തിരുന്നു.

  കൂടുതല്‍ പ്രതിരോധത്തിലാക്കി

  കൂടുതല്‍ പ്രതിരോധത്തിലാക്കി

  അതേ സമയം ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് പാര്‍ട്ടി എംപി കൂടിയാ സുബ്രഹ്മണ്യന്‍ സ്വാമി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വിജയ് മല്യ രാജ്യം വിട്ടതാണോ അതോ വിദേശത്തേക്ക് കടക്കാന്‍ അനുവദിച്ചതാണോ എന്ന സംശയമാണ് അദ്ദേഹം ട്വിറ്ററിലൂടെ ഉന്നയിച്ചത്.

  രാജ്യസഭാ എംപിയായിരിക്കെ

  രാജ്യസഭാ എംപിയായിരിക്കെ

  രാജ്യസഭാ എംപിയായിരിക്കെ 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഡല്‍ഹി വിമാനത്താവളം വഴി വിദേശത്തേക്ക് പോയത്. ബാങ്കുകള്‍ നല്‍കിയ കേസില്‍ സിബിഐ പുറപ്പെടുവിച്ച ലൂക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ അതിനെ എങ്ങനെ മറികടക്കാന്‍ മല്യക്ക് കഴിഞ്ഞുവെന്ന് സ്വാമി ട്വിറ്ററിലൂടെ ചോദിക്കുന്നു.

  ട്വീറ്റ്

  സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം

  കമ്പ്യൂട്ടറില്‍ നിന്ന് അപ്രതക്ഷമായി

  കമ്പ്യൂട്ടറില്‍ നിന്ന് അപ്രതക്ഷമായി

  വിദേശത്തേക്ക് കടക്കാന്‍ മല്യപെട്ടികളുമായി ദില്ലി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അയാളുടെ പേരിലുണ്ടായ ലൂക്ക് ഔട്ട് നോട്ടീസ് യാത്ര തടയുക എന്ന അറിയപ്പും കമ്പ്യൂട്ടറില്‍ നിന്ന് അപ്രതക്ഷമായി. പകരം ആ സ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാത്രമായി മാറി. ഇങ്ങനെയാണ് മല്യ വിദേശത്തേക്ക് കടന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെടുന്നു.

  ട്വീറ്റ്

  ലുക്ക് ഔട്ട് നോട്ടീസിനെ എങ്ങനെ മറികടന്നു

  വീഡിയോ

  ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്ന മല്യയുടെ വെളിപ്പെടുത്തല്‍

  ട്വീറ്റ്

  ജയ്റ്റിലിയുടെ പ്രതികരണം

  English summary
  Subramanian Swamy questions circumstances of Vijay Mallya's escape: A look at CBI's U-turn on lookout notices

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more