സ്വത്തില്‍ വലിയ വര്‍ധനവ്.. 98 എംഎല്‍എമാരും 7 എംപിമാരും നിരീക്ഷണത്തില്‍!

  • Posted By: Anamika
Subscribe to Oneindia Malayalam

ദില്ലി: അധികാരം കയ്യില്‍ കിട്ടിയാല്‍ എങ്ങനെ പണം ഉണ്ടാക്കാം എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരാണ് നമ്മുടെ നാട്ടില്‍ കൂടുതലും. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ പണമുണ്ടാക്കാനുള്ള വഴികളുടെ എണ്ണം കൂടുന്നു. ഇത്തരത്തില്‍ പദവിയുടെ ബലത്തില്‍ പണമുണ്ടാക്കിയവരെ കുരുക്കാനൊരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. സ്വത്തില്‍ ക്രമാതീതമായി വര്‍ധനവുണ്ടായ ജനപ്രതികള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. 98 എംഎല്‍എമാരും 7 എംപിമാരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ സ്വത്തില്‍ ഇത്രയും വര്‍ധവ് എങ്ങനെ സംഭവിച്ചു എന്ന കാര്യമാണ് അന്വേഷിക്കുന്നത്.

ആഷിഖ് അബുവിനെതിരെ കട്ടക്കലിപ്പിൽ ദിലീപ് ആരാധകർ.. ആഷിഖ് ദിലീപിനെ എതിർക്കുന്നതിന് പിന്നിൽ!

money

ആരൊക്കെയാണ് ഈ ജനപ്രതിനിധികള്‍ എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ഈ ജനപ്രതിനിധികളുടെ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയിരിക്കുകയാണ്. ഈ ജനപ്രതിനിധികള്‍ ഏത് പാര്‍ട്ടിയില്‍ പെടുന്നവരാണ് എന്ന വിവരം പോലും പുറത്ത് വിട്ടിട്ടില്ല. എംപിമാരുടെ സ്വത്തിലാണ് ക്രമാതീതമായി വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇവരെ കൂടാതെ 11 രാജ്യസഭാ എംപിമാര്‍, 9 ലോക്‌സഭാ എംപിമാര്‍, 42 എംഎല്‍എമാര്‍ എന്നിവരുടെ സ്വത്ത് വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
'Substantial asset increase of 7 MPs, 98 MLAs being investigated,' says I-T Department to SC

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്