Get Updates
Get notified of breaking news, exclusive insights, and must-see stories!

സുചിലീക്‌സ്: പൊട്ടിത്തെറിച്ച് ധനുഷിന്റെ പെങ്ങള്‍... കഥ മുഴുവന്‍ പറഞ്ഞ് എഫ്ബിയില്‍ നിന്ന് പുറത്തേക്ക്

ചെന്നൈ: ഗുരുതരമായ ആരോപണങ്ങളാണ് ഗായികയും റേഡിയോ ജോക്കിയും ആയ സുചിത്ര കാര്‍ത്തിക് സൂപ്പര്‍ താരം ധനുഷിനെതിരെ ഉന്നയിച്ചത്. ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നും സുചിത്ര ട്വിറ്ററില്‍ ആരോപിച്ചിരുന്നു.

അമല പോള്‍? നിത്യ മേനോന്‍? ശ്രീദിവ്യ? ഹന്‍സിക?...എല്ലാം നഗ്നചിത്രങ്ങള്‍; സുചിലീക്‌സ് കണ്ടാല്‍ ഞെട്ടും

ധനുഷിനേയും തെന്നിന്ത്യന്‍ താരമാറാണിമാരേയും ചേര്‍ത്ത് ആരോപണങ്ങളും ഉയര്‍ന്നു. ചില ചിത്രങ്ങളും സുചിത്രയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

കാര്യങ്ങള്‍ ഇത്രയൊക്കെ ആയിട്ടും ധനുഷോ അനിരുദ്ധോ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയില്ല. എന്നാല്‍ ധനുഷിന്റെ സഹോദരി ഇതെല്ലാം കണ്ടപ്പോള്‍ പൊട്ടിത്തെറിച്ചു... എന്താണ് അവര്‍ പറഞ്ഞത്?

'സുചിലീക്‌സ്'.... സുചിത്രയ്ക്ക് എവിടെ നിന്ന് കിട്ടി ഈ രഹസ്യ ചിത്രങ്ങള്‍? ഞെട്ടിക്കുന്ന വിവരങ്ങൾ

വിമല ഗീത എന്ന സഹോദരി

ധനുഷിന്റെ സഹോദരിയായ വിമല ഗീതയാണ് സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ക്കെതിരെ രംഗത്ത് വന്നത്. ദന്തഡോക്ടറായ വിമല ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.

പ്രതികാരമാണോ?

ധനുഷിനെതിരെ ഇപ്പോള്‍ നടക്കുന്നത് ചിലരുടെ പ്രതികാരമാണെന്നാണ് സഹോദരിയുടെ ആരോപണം. എന്നാല്‍ ആരുടെ പ്രതികാരം എന്ന് അവര്‍ പറയുന്നില്ല.

കടുത്ത വേദനയിലൂടെ

കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ കുടുംബം കടുത്ത വേദനകളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് വിമല ഗീത പറയുന്നത്. ഒരുപാട് പ്രശ്‌നങ്ങളുണ്ട്... പക്ഷേ തങ്ങളെല്ലാം നിശബ്ദത പാലിച്ചു. ധനുഷിന്‍റെ പിതൃത്വം അവകാശപ്പെട്ട് മധുര ദന്പതിമാര്‍ രംഗത്തെത്തിയ സംഭവം ആണ് വിമല ഗീത പരാമര്‍ശിച്ചത്.

പാവപ്പെട്ട കുടുംബമാണ് ഞങ്ങളുടേത്

തങ്ങളുടേത് ഒരു പാവപ്പെട്ട കുടുംബമാണ്. അതില്‍ ഒരാള്‍ കഠിനാധ്വാനവും ത്യാഗവും കൊണ്ട് ഞങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും എല്ലാം തന്നു.... കഥ തുടരുകയാണ്,

ഒറ്റ രാത്രികൊണ്ടല്ല

തേനിയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഇപ്പോഴുള്ള അവസ്ഥയില്‍ എത്തിയത് ഒറ്റ രാത്രികൊണ്ടല്ല, ഒരു ത്യാഗവും സഹിക്കാതെയല്ല. ഈ നിലയില്‍ എത്താന്‍ തന്റെ സഹോദരങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങളും അപമാനവും സഹിച്ചിട്ടുണ്ടെന്ന് വിമല ഗീത പറയുന്നു.

 ധനുഷ് അത് അര്‍ഹിക്കുന്നു

ധനുഷ് ഇന്ന് വലിയ സൂപ്പര്‍ താരമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും കാത്തിരിപ്പും എല്ലാം കൊണ്ടും അദ്ദേഹം അതിന് അര്‍ഹനാണ്. പക്ഷേ...

വിജയത്തിന്റെ വില, പ്രതികാരം

പക്ഷേ വിജയത്തിന് ഒരു വിലയുണ്ടെന്നാണ് താന്‍ കരുതുന്നത്. അതേ... സാധ്യമായ എല്ലാ രീതിയിലും ഉള്ള പ്രതികാരം, സാധ്യമായ എല്ലാ മാധ്യമങ്ങള്‍ വഴിയും ഉള്ള സ്വഭാവഹത്യ...

ഇതാണോ ധനുഷ് അര്‍ഹിക്കുന്നത്...

തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി, ആരാധകര്‍ക്ക് വേണ്ടി സ്വയം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ധനുഷ് ഇത്തരം ക്രൂര പീഡനങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് സഹോദരിയുടെ ചോദ്യം. ഈ ചോദ്യം കൊണ്ട് അവള്‍ അവസാനിപ്പിക്കുന്നില്ല.

ട്വിറ്ററിലെ അശ്ലീല വീഡിയോകള്‍

ട്വിറ്ററില്‍ വ്യാജമായ അശ്ലീ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഹൃദയശൂന്യതയാണെന്നാണ് വിമല ഗീത പറയുന്നത്. 12 വയസ്സുള്ള ഒരു കുട്ടിയ്ക്ക് പോലും അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്ന ഒരു ഇടമാണ് ട്വിറ്റര്‍ എന്നും വിമല ഓര്‍മിപ്പിക്കുന്നു.

ഞങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്....

തങ്ങളുടെ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്ത് തന്നെ സംഭവിച്ചാലും തങ്ങള്‍ ഒരുമിച്ച് എല്ലാത്തിനേയും നേരിടുമെന്നും വിമല വ്യക്തമാക്കി.

ട്വിറ്ററും ഫേസ്ബുക്കും വിടുന്നു

വലിയ വേദനയോടെയും നിരാശയോടേയും താന്‍ ട്വിറ്ററും ഫേസ്ബുക്കും ഉപേക്ഷിയ്ക്കുകയാണെന്നും വിമല വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആരോടും സംസാരിക്കാനോ ആരെയെങ്കിലും കാണാനോ തനിക്ക് താത്പര്യമില്ലെന്നും വിമല പറയുന്നു.

ആരെങ്കിലും സ്വയം കൊലപ്പെടുത്തിയാല്‍...

ആരാണ് ഇതെല്ലാം ചെയ്യുന്നത്... ആരായിലും നിര്‍ത്തൂ. ഇതിന്റെ പേരില്‍ ആരെങ്കിലും (പ്രത്യേകിച്ച് സ്ത്രീകള്‍) സ്വയം ജീവനൊടുക്കിയാല്‍ അവരെ തിരിച്ചുകൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല . ദയവ് ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് വിമല ഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 പിതൃത്വ വിവാദം

ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം ഉന്നയിച്ച് മധുരയില്‍ നിന്നുള്ള ദമ്പതിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് ധനുഷിനെതിരെ പുതിയ ആരോപണം ഉയര്‍ന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+