Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീമ കൊറേഗാവ് എൽഗാർ പരിഷത്ത് കേസ്: അറസ്റ്റിലായ സുധ ഭരദ്വാജ് ജയിൽ മോചിതയായി

പുന്നൈ: ഭീമാ കൊറേഗാവ് എൽഗാർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ സുധ ഭരദ്വാജ് (60) മൂന്ന് വർഷത്തിന് ശേഷം ജയിൽമോചിതയാകുന്നു. ബോംബെ ഹൈക്കോടതിയുടെ നിർദേശനുസരണം പ്രത്യേക എൻഐഎ കോടതി ഇന്നലെ ജാമ്യവ്യവസ്ഥകൾ നിർണയിച്ചതോടെയാണ് സുധയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിക്കുന്നത്.

കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും മുംബൈയിൽ തന്നെ താമസം തുടരണമെന്നും ബോംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, കോടതിയിൽ അൻപതിനായിരം രൂപ കെട്ടിവയ്ക്കണമെന്നും മാധ്യമങ്ങളോട് പ്രതികരണം നടത്തരുതെന്നും നിർദേശമുണ്ട്. നിലവിൽ ബൈക്കുള വനിതാ ജയിലിലാണ് സുധ ഭരദ്വാജ്.

2018 ലാണ് പൂനെയ്ക്ക് സമീപമുള്ള ഭീമാ കൊറേഗാവ് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കൊണ്ട് സുധയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് വർഷത്തിനു ശേഷമാണ് ജയിൽ മോചനത്തിന് വഴിയൊരുക്കുന്നത്. ബോംബൈ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കർശന ഉപാധികളാണ് ജയിൽ മോചനത്തിൻ്റെ ഭാഗമായി നൽകിയത്.

 sudhabharadwaj

ബൈക്കുള വനിത ജയിലിൽ കഴിയുന്ന സുധയോട് കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും മുംബൈയിൽ തന്നെ താമസം തുടരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുകൂടാതെ, കോടതിയിൽ അൻപതിനായിരം രൂപ കെട്ടിവയ്ക്കണമെന്നും മാധ്യമങ്ങളോട് പ്രതികരണം നടത്തരുതെന്നും നിർദേശമുണ്ട്.

ഈ മാസം ഒന്നിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കാൻ എൻഐഎ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ജാമ്യം അനുവദിച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.

2017 ഡിസംബർ 31ന് നടന്ന എൽഗർ പരിഷത്ത് സംഗമത്തിൽ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്. 2018 ഓഗസ്റ്റ് 28 ന് അറസ്റ്റിലായ സുധ ഭരദ്വാജിനെ ആദ്യം വീട്ടുതടങ്കലിൽ പാർപ്പിച്ചു. പിന്നീടാണ് ബൈക്കുള ജയിലിലേയ്ക്ക് മാറ്റിയത്.

വെള്ള ഗൗണില്‍ ഗ്ലാമറസായി എത്തിയ ഇനിയ; പുത്തന്‍ ചിത്രങ്ങള്‍ ഇതാ

കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരിൽ ജാമ്യം ലഭിച്ച ആദ്യത്തെയാളാണ് സുധ. സുധീർ ധാവ്ളെ, വരവര റാവു, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെൻ, മഹേഷ് റാവുത്ത്, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

കവി വരവര റാവു കഴിഞ്ഞ ഫെബ്രുവരിയിൽ ചികിത്സാ ആവശ്യങ്ങൾക്കുള്ള ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ആരോഗ്യസ്ഥിതി വഷളായിട്ടും ജാമ്യം നിഷേധിക്കപ്പെട്ട ഈശോസഭാ വൈദികൻ സ്റ്റാൻ സ്വാമി ജൂലൈ 5ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+