കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് മുന്‍ മന്ത്രിയുടെ പുസ്തപ്രകാശനം; സംഘാടകന്‍റെ മുഖത്ത് കരിഓയില്‍ ഒഴിച്ച് ശിവസേനയുടെ പ്രതിഷേധം

Google Oneindia Malayalam News

മുംബൈ: പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്ദമൂദ് കസൂരിയുടെ പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്യുന്നതിനെതിരായ ശിവേനയുടെ പ്രതിഷേധം ശക്തമാകുന്നു. പുസ്ത പ്രകാശനത്തിന് മുമ്പ് തന്നെ സംഘാടകനായ മുന്‍ ബിജെപി നേതാവും കോളമിസ്റ്റുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയ്‌ക്കെതിരെ ശിവസേനയുടെ കരി ഓയില്‍ പ്രയോഗം.

കറുത്ത നിറത്തിലുള്ള പെയിന്റ് കുല്‍ക്കര്‍ണിയുടെ മുഖത്തും ശരീരത്തിലേയ്ക്കും ഒഴിച്ചാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കരിഓയില്‍ പ്രയോഗത്തിലൊന്നും താന്‍ ഭയക്കില്ലെന്നും പുസ്തക പ്രകാശനവുമായി മുന്നോട്ട് പോകുമെന്നും കുല്‍ക്കര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Kulkkarni

കസൂരിയുടെ 'നെയ്ദര്‍ എ ഹാവ്ക് നോര്‍ എ ഡോവ് 'എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ശിവസേനയുടെ എതിര്‍പ്പുമൂലം വിവാദത്തിലായത്. ജനാധിപത്യ രീതിയിലെ ഏറ്റവും വീര്യം കുറഞ്ഞ പ്രതിഷേധമാര്‍ഗമാണ് കരി ഓയില്‍ പ്രയോഗമെന്ന് ശിവസേന നേതാവ് സഞ്ജയ് റാട്ട് പ്രതികരിച്ചു.

സമാധാനത്തിന്റെ സന്ദേശം പകരാനാണ് താന്‍ ഇവിടെയെത്തിയതെന്നും ക്ഷണിച്ചിട്ടാണ് വന്നതെന്നും കസൂരി പ്രതികരിച്ചു. സംഘാടകനെന്ന നിലയില്‍ കുല്‍ക്കര്‍ണിയുടെ പ്രവര്‍ത്തന രീതിയില്‍ ഒരു തെറ്റും താന്‍ കണ്ടില്ലെന്നും കരിഓയില്‍ പ്രയോഗത്തെ അപലപിച്ച് കസൂരി പറഞ്ഞു. വോര്‍ലിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് പുസ്‌കത്തിന്റെ ഔദ്യോഗിക പ്രകാശനം നിശ്ചയിച്ചിരിയ്ക്കുന്നത്. മുന്‍പ് വിഖ്യാത പാകിസ്താനി ഗസല്‍ഗായകന്‍ ഗുലാം അലി മുംബൈയിലും പൂനെയിലും നടത്താനിരുന്ന സംഗീത സദസും ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുസ്തക പ്രകാശനം വിവാദമാകുന്നത്.

English summary
Sudheendra Kulkarni attacked by Sena activists ahead of Kasuri book launch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X