കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയിംസില്‍ 18കാരി തൂങ്ങിമരിച്ചു, പ്രതിഷേധം ശക്തം

Google Oneindia Malayalam News

ദില്ലി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ബി എസ് സി വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. റിഷികേശിലെ എയിസംസ് ക്യാംപസില്‍ ജൂണ്‍ 24 നാണ് ബി എസ് സി വിദ്യാര്‍ഥിനിയായ 18 കാരി ആത്മഹത്യ ചെയ്തത്. തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ല എന്നും സംഭവത്തില്‍ ദുരൂഹതയുണ്ട് എന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.

മകളുടെ മരണത്തില്‍ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ദില്ലിയിലെ ജന്തര്‍മന്ദിറില്‍ പ്രതിഷേധ പ്രകടനം നടത്തി. എയിംസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി താമസിച്ചിരുന്ന മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് പോലീസ് ഉടനടി സ്ഥലത്തെത്തിയിരുന്നു.

hang-rope

എന്നാല്‍ സംഭവത്തില്‍ അട്ടുമറിയുണ്ട് എന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ വാദങ്ങള്‍ പോലീസ് തള്ളിക്കളഞ്ഞു. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടുകിട്ടി എന്ന് പറഞ്ഞാണ് പോലീസ് ഇവരുടെ വാദങ്ങള്‍ തള്ളിയത്. ഹോസ്്റ്റലില്‍ നിന്നും തന്നെ വീട്ടുകാര്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല എന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തലുണ്ടത്രെ.

ഹോസ്റ്റലില്‍ താമസിക്കുന്നതില്‍ പെണ്‍കുട്ടിക്ക് പ്രയാസമുണ്ടായിരുന്നു എന്നും ഇവിടെ തുടരാനുളള പ്രയാസം കൊണ്ട് ജീവന്‍ അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പില്‍ ഉള്ളതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ വേറെയും മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‌റെ പാടുകളാണ് അതെന്നാണ് പോലീസ് അനുമാനിക്കുന്നത്.

English summary
Family protests at Jantar Mantar after girl found hanging at AIIMS Rishikesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X