Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദ പുഷ്കര്‍ കേസ്: ശശി തരൂരിനെ കുറ്റവിമുക്തനാക്കി കോടതി, പൊലീസിന്റെ വാദം നിലനില്‍ക്കില്ല

ദില്ലി: സുനന്ദ പുഷ്കര്‍ കേസില്‍ കോണ്‍ഗ്രസ് നേതാവും തിരുവന്തപുരം എംപിയുമായ ശശി തരൂരിനെ കുറ്റ വിമുക്തനാക്കി കോടതി. കേസില്‍ ശശി തരൂരിനെതിരായി ഒരു തെളിവും ഹാജരക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന് വിലയിരുത്തിയ കോടത് അദ്ദേഹത്തെ കുറ്റ വിമുക്തനാക്കുകയായിരുന്നു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. സുനന്ദ പുഷ്കര്‍ ദൂരൂഹ മരണക്കേസില്‍ ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതായിരുന്നു കോടതി പരിഗണിച്ചിരുന്നത്. ഇതിന് മുമ്പ് വിധി പറയനായി മൂന്ന് തവണ തീയതി നിശ്ചയിച്ചെങ്കിലും മാറ്റിവെച്ച കേസിലാണ് ഇന്ന് വിധി പ്രസ്താവം ഉണ്ടായത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്‍റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

അച്ഛൻ ശ്രീനീഷിനും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് നില, മാമോദീസ ചിത്രം വൈറലാകുന്നു

വിധി പറഞ്ഞത്

അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. കേസില്‍ പുതിയ സാക്ഷികളേയെന്നും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ഭര്‍ത്താവായ ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതായിരുന്നു പൊലീസിന്‍റെ വാദം. സുനന്ദ പുഷ്കറിന്‍റേത് അപകട മരണമാണെന്നും പൊലീസ് പറയുന്നത് പോലേ മരണത്തില്‍ തന്നെ കുറ്റക്കാരനാക്കാവുന്ന തരത്തില്‍ യാതൊരു തെളിവും ഇല്ലെന്നുമായിരുന്നു ശശി തരൂരിന്‍റെ വാദം.

സുനന്ദ പുഷ്കര്‍

ദില്ലിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലാപതകമാണെന്നായിരുന്നു കേസ് അന്വേഷിച്ച ദില്ലി പൊലീസ് തുടക്കത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇതിലേക്ക് നയിക്കുന്ന യാതൊരു തെളിവും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് ശശി തരൂരിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു

10 വര്‍ഷം വരെ തടവ്

കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളായിരുന്നു ശശി തരൂരിനെതിരെ ചേര്‍ത്തിരുന്നത്. സൂനന്ദയുടെ മരണം ആത്മഹത്യയാണോ, കൊലപാതകമണോയെന്ന് തെളിയിക്കാന്‍ ദില്ലി പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണം എന്നതായിരുന്നു തരൂരിന്‍റെ വാദം.

ശശി തരൂര്‍

സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അമ്മയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് കരുതില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോനും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെ ശശി തരൂരിനെതിരെ എങ്ങനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകൻ അഡ്വ. വികാസ് പഹ്വയുടെ വാദം

Recommended Video

cmsvideo
    ശശി തരൂർ - സുനന്ദ ദമ്പതികളുടെ ജീവിതത്തിലൂടെ ഒരു യാത്ര | Oneindia Malayalam
    ഗുലാം നബി ആസാദ്

    അതേസമയം, സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായെന്ന ആരോപണവും ഇടക്ക് ഉയര്‍ന്ന് വന്നിരുന്നു. സുനന്ദ പുഷ്ക്കറിന്‍റേത് സ്വാഭാവികമരണമെന്ന് വരുത്താൻ ഗുലാം നബി ആസാദിൽനിന്നും സമ്മർദ്ദമുണ്ടായെന്നായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയ എയിംസ് സംഘത്തലവൻ ഡോ സുധീർ ഗുപ്ത ആരോപിച്ചത്. ഇതേ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം എയിംസ് ഡയറക്ടറോട് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു

    ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+