കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണം: ആരാണ് മുറിയില്‍ ഉണ്ടായിരുന്ന സുനില്‍ സാഹിബ്?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് അവര്‍ക്കൊപ്പം മുറിയില്‍ ഒരു സുഹൃത്തുണ്ടായിരുന്നു എന്നാണ് തരൂരിന്റേയും സുനന്ദയുടേയും സഹായി ആയിരുന്ന നാരായണ്‍ സിങ് നല്‍കുന്ന മൊഴി. സുനില്‍ സാഹിബ് എന്നാണ് സുനന്ദയുടെ സുഹൃത്തിനെ നാരായണ്‍ സിങ് വിശേഷിപ്പിക്കുന്നത്.

ആരാണ് ഈ സുനില്‍ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സുനില്‍ തക്രു എന്നാണത്രെ ഇയാളുടെ പേര്. ഇയാള്‍ കശ്മീര്‍ സ്വദേശിയായ വ്യവസായി ആണെന്നാണ് വിവരം.

Sunanda Pushkar

സുനന്ദ പുഷകറും സുനില്‍ തക്രുവും തമ്മിലുള്ള അടുപ്പത്തിന് എത്രകാലം പഴക്കമുണ്ടെന്ന് വ്യക്തമല്ല. സുനന്ദയും കശ്മീര്‍ ജമ്മു കശ്മീര്‍ സ്വദേശിയാണ്. സുനന്ദ കൊല്ലപ്പെട്ട സമയത്ത് തന്നെ പോലീസ് സുനിലിനെ ചോദ്യം ചെയ്തതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ജനുവരി 17 നാണ് സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെടുന്നത്. ജനുവരി 15 നാണ് സുനില്‍ ലീല പാലസിലെ 307 -ാം നമ്പര്‍ മുറിയില്‍ സുനന്ദയെ കാണാനെത്തുന്നതെന്നാണ് നാരായണ്‍ സിങ് മൊഴി നല്‍കിയിട്ടുള്ളത്.

Sunanda Pushkar

ഈ ദിവസം സുനിലിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് സുനന്ദ ട്വീറ്റ് ചെയ്തിരുന്നതെന്ന് നാരായണ്‍ സിങ് പറയുന്നു. ചില സന്ദേശങ്ങള്‍ ഫോണില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി. കമ്പ്യൂട്ടറില്‍ ചില വിവരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ സുനില്‍ സുനന്ദയെ സഹായിച്ചുവെന്നും നാരായണ്‍ സിങ് പറയുന്നുണ്ട്.

എന്തെല്ലാമാണ് സുനന്ദ അന്ന് ട്വീറ്റ് ചെയ്തതെന്ന് വ്യക്തമല്ല. ഫോണില്‍ നിന്ന് പകര്‍ത്തിയ വിവരങ്ങള്‍ എന്താണെന്നുള്ളതും ഇനി കണ്ടെത്തേണ്ടതുണ്ട്.

Sunanda Pushkar

ജനുവരി 16 നും സുനന്ദയെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സുനില്‍ സന്ദര്‍ശിച്ചിട്ടുണ്ടത്രെ. ഈ സമയവും സുനന്ദ താമസിച്ചിരുന്നത് 307-ാം നമ്പര്‍ മുറിയിലായിരുന്നു. പിന്നീടാണ് 345-ാം മുറിയിലേക്ക് മാറിയതെന്നും നാരായണ്‍ സിങ് മഴി നല്‍കിയിട്ടുണ്ട്.

English summary
Sunanda Pushkar's daeth: Who is Sunil Sahib?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X