കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണത്തിന് പിന്നില്‍ പാക്, ദുബായ് ബന്ധം?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിന് പിന്നില്‍ വിദേശ ബന്ധമുണ്ടോ... സുനന്ദ മരിച്ച സമയത്ത് ഉയര്‍ന്നിരുന്ന പല ചോദ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് ഇതില്‍ പങ്കുണ്ടെന്ന് പോലും ചിലര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തന്നെ ഇപ്പോള്‍ അന്വേഷണ വിധേയമാവുകയാണ്. ദില്ലി പോലീസ് ആണ് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നും പാകിസ്താനില്‍ നിന്നും ഉള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

<strong> Read More: സുനന്ദയുടെ മുറിയില്‍ വീണ്ടും പരിശോധന... ദ്രാവകക്കറയും, പൊട്ടിയ ഗ്ലാസ്സും</strong> Read More: സുനന്ദയുടെ മുറിയില്‍ വീണ്ടും പരിശോധന... ദ്രാവകക്കറയും, പൊട്ടിയ ഗ്ലാസ്സും

2014 ജനുവരി 17 നാണ് ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായ മരുന്നുപയോഗമാകാം സുനന്ദയുടെ മരണത്തിന കാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ മരണകാരണമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Sunanda Throor

മരണത്തിന് തൊട്ടുമുമ്പ് പാകിസ്താനില്‍ നിന്നും ദുബായില്‍ നിന്നും ദില്ലിയിലെത്തിയവരെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മരണത്തിന് ശേഷം ദില്ലിയില്‍ നിന്ന് പാകിസ്താനിലേക്കും ദുബായിലേക്കും പോയവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

<strong>Read More: സുനന്ദയുടെ ലക്ഷങ്ങള്‍ വിലയുളള ആ സാരികള്‍ എവിടെപ്പോയി</strong>Read More: സുനന്ദയുടെ ലക്ഷങ്ങള്‍ വിലയുളള ആ സാരികള്‍ എവിടെപ്പോയി

സുനന്ദയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്ത നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോള്‍ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിദേശ ലാബിലയച്ച് പരിശോധിക്കാനും ദില്ലി പോലീസ് തയ്യാറെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാറുമായി ശശി തരൂരിന് ബന്ധം ഉണ്ടെന്ന് ആരോപിച്ച് മരിക്കുന്നതിന് മുമ്പ് സുനന്ദ രംഗത്ത് വന്നിരുന്നു. ഇത് ട്വിറ്റര്‍ വഴിയുള്ള പരസ്യ വഴക്കോളം എത്തിയിരുന്നു. മെഹര്‍ തരാര്‍ ഐഎസ്‌ഐ ഏജന്റ് ആണെന്ന് പോലും ആരോപണം ഉന്നയിച്ചിരുന്നു.

English summary
Sunanda Pushkar's death: Lens on flyers from Pakistan, Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X