Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എഎപി: പ്രചാരണത്തിന് തുടക്കമിടുന്നത് സുനിത കെജ്രിവാള്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്. കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ എഎപി തയ്യാറായിട്ടില്ല. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ പ്രചാരണത്തിന് തുടക്കമിടും. പഞ്ച്കുലയില്‍ ശനിയാഴ്ച്ച നടക്കുന്ന വമ്പന്‍ പരിപാടിയില്‍ എഎപിയുടെ വാഗ്ദാനങ്ങള്‍ സുനിത അവതരിപ്പിക്കും.

പഞ്ച്കുലയിലെ ടൗണ്‍ ഹാളിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നത്. കെജ്രിവാളിന് പകരം സുനിത പ്രചാരണത്തെ ഏറ്റെടുക്കും. ശനിയാഴ്ച്ച പഞ്ച്കുലയില്‍ പരിപാടികള്‍ നടക്കുന്ന എഎപി സംസ്ഥാന അധ്യക്ഷന്‍ സുശീല്‍ ഗുപ്ത സ്ഥിരീകരിച്ചിട്ടുണ്ട്.

sunita-kejriwal

ബിജെപിയെയും കോണ്‍ഗ്രസിനെയും പോലെ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നല്‍കില്ല. ഞങ്ങള്‍ നല്‍കുന്നത് അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനങ്ങളായിരിക്കും. അല്ലാതെ മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ ആയിരിക്കില്ലെന്നും സുശീല്‍ ഗുപ്ത പറഞ്ഞു. ഹരിയാനയ്ക്ക് തീര്‍ച്ചയായും വെള്ളം ലഭിക്കണം. എല്ലാ സംസ്ഥാനങ്ങളും അതിന് അവകാശമുണ്ട്.

ജലം വിതരണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ഗുപ്ത വ്യക്തമാക്കി. ഹരിയാനയിലെ 90 സീറ്റിലും മത്സരിക്കാനാണ് എഎപി ലക്ഷ്യമിടുന്നത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവര്‍ എഎപിയില്‍ വലിയ പ്രതീക്ഷ വെക്കുന്നുണ്ടെന്നും ഗുപ്ത വ്യക്തമാക്കി. ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളും എഎപി സംസ്ഥാന അധ്യക്ഷന്‍ ഉന്നയിച്ചിട്ടുണ്ട്.

ഹരിയാനയിലെ വിവിധ നിയമസഭാ സീറ്റുകളിലായി 45 യോഗങ്ങള്‍ ചേരുമെന്ന് സുശീല്‍ ഗുപ്ത അറിയിച്ചു. ബിജെപി കര്‍ഷകവിരുദ്ധരാണ്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ തന്ത്രവും ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയാണ്. ക്രമസമാധാന നില സംസ്ഥാനത്ത് വളരെ മോശമായിരിക്കുകയാണ്. ഹരിയാനയില്‍ കാട്ടുനീതിയാണ് ഇപ്പോഴുള്ളത്. കൊലപാതകവും തട്ടിക്കൊണ്ടുപോകലും സാധാരണ സംഭവങ്ങളായി മാറിയിരിക്കുകയാണ്.

ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന് കര്‍ഷകരെ തടയാന്‍ സാധിക്കുന്നുണ്ട്. അവരുടെ എല്ലാ കരുത്തും ഉപയോഗിച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ്. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് സുനിത കുറ്റപ്പെടുത്തി.

നേരത്തെ സഞ്ജയദ് ദത്തിന്റെ മരുമകനായ യുവരാജ് ദത്ത് എഎപിയില്‍ ചേര്‍ന്നിരുന്നു. വലിയ കമ്പനിയിലായിരുന്നു ദത്ത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മാണ്ഡോലയിലുള്ള ഗ്രാമത്തിലെ പഴയ വീട്ടിലേക്ക് താമസം കൈാറുകയായായിരുന്നു യുവരാജ്. നേരത്തെ ഓര്‍ഗാനിക് മത്സ്യക്കൃഷിയും ആരംഭിച്ചതായി ഗുപ്ത പറഞ്ഞിരുന്നു.

ഹരിയാനയില്‍ മത്സരിക്കുന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കുന്നില്ലെന്ന് യുവരാജ് പറഞ്ഞിരുന്നു. എഎപിയില്‍ പ്രവര്‍ത്തിക്കുന്ന കാര്യം മാത്രമാണ് ഇപ്പോള്‍ മനസ്സിലുള്ളത്. എഎപിയുടെ അഴിമതി വിരുദ്ധ പോരാട്ടം തനിക്ക് ഏറെ ഇഷ്ടമാണെന്നും യുവരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+