• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സണ്ണി ലിയോണിന്റെ വിവാദ ഗാനം, മുന്നറിയിപ്പുമായി മന്ത്രി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം നേരിടണം

Google Oneindia Malayalam News

ഭോപാല്‍: ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണിലിയോണ്‍. ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും ഡാന്‍സ് വേഷങ്ങളിലാണ് എത്തിയത്. ഇതിനിടെ താരത്തിന്റെ പുതിയ മ്യൂസിക് വീഡിയോ ആല്‍ബം വിവാദത്തിലായിരുന്നു.

ഗവര്‍ണര്‍ വന്നു... കൂടെ ഭക്ഷണം കഴിച്ചു; പിന്നാലെ ദരിദ്ര കുടുംബത്തിന് കണ്ണുതള്ളുന്ന ബില്ല്ഗവര്‍ണര്‍ വന്നു... കൂടെ ഭക്ഷണം കഴിച്ചു; പിന്നാലെ ദരിദ്ര കുടുംബത്തിന് കണ്ണുതള്ളുന്ന ബില്ല്

ആല്‍ബത്തിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്രയാണ് സണ്ണി ലിയോണിനെതിരെയും ആല്‍ബത്തിനെതിരെയും പാടിയവര്‍ക്കെതിരെയും ശക്തമായി രംഗത്തെത്തിയത്.

1

സണ്ണിലിയോണ്‍, ഗാനം ആലപിച്ച ശാരിബ്, തോഷി എന്നിവരുടെ പേരുകള്‍ എടുത്ത് പറഞ്ഞ്‌കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. മൂന്ന് ദിവസത്തിനകം അവരുടെ ഗാനമായ മധുപന്‍ എന്ന് തുടങ്ങുന്ന ഗാനം പിന്‍വലിക്കണമെന്നും ശേഷം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയാണ് വീഡിയോയിലൂടെ ചെയ്യുന്നതെന്ന് മന്ത്രി ആരോപിച്ചു. ചില വിധര്‍മികള്‍ ഹിന്ദു വികാരം നിരന്തരം വ്രണപ്പെടുത്തുന്നുവെന്നും ഈ ആല്‍ബം അത്തരം നീക്കത്തിനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

മാസങ്ങൾക്ക് ശേഷം കേരളത്തിൽ കൊവിഡ് രോഗികൾ 2000 ത്തിൽ താഴെ; ഇന്ന് 16 മരണംമാസങ്ങൾക്ക് ശേഷം കേരളത്തിൽ കൊവിഡ് രോഗികൾ 2000 ത്തിൽ താഴെ; ഇന്ന് 16 മരണം

2

മൂന്ന് ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞതിന് ശേഷം അവര്‍ ഗാനം നീക്കം ചെയ്തില്ലെങ്കില്‍അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സണ്ണി ലിയോണ്‍ ജി, ഷരീബ്, തോഷി ജി എന്നിവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹിന്ദുക്കള്‍ മാ രാധയെ ആരാധിക്കുന്നുണ്ടെന്നും ഗാനം ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ വക്താവ് കൂടിയായ മിശ്ര പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗാനം പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ പുതി ഗാനം പുറത്തിറങ്ങുന്നത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. പാട്ടിന്റെ വീഡിയോ പങ്കുവെച്ച്‌കൊണ്ടാണ് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തത്.

3

1960ല്‍ പുറത്തിറങ്ങിയ കൊഹിനൂര്‍ എന്നചിത്രത്തില്‍ മുഹമ്മദ് റഫി പാടിയ ഗാനമാണ് മധുപന്‍ എന്ന് തുടങ്ങന്ന ഈ ഗാനം. ഇതിന്റെ റീമാസ്‌റ്റേര്‍ഡ് വേര്‍ഷനാണ് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ ആല്‍ബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാര്‍ ആനവശ്യപ്പെട്ടിരുന്നു. 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ഇവരുടെ ആരോപണം.

വടിവേലുവിന് പിറകേ സംവിധായകന്‍ സൂരജിനും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവടിവേലുവിന് പിറകേ സംവിധായകന്‍ സൂരജിനും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

4

ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളെ അശ്ലീലം കലര്‍ത്തി നൃത്താവിഷ്‌കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ സണ്ണിക്കെതിരേ വിമര്‍ശനമുണ്ട്.

5

അപമാനകരമായ രീതിയില്‍ ഗാനം അവതരിപ്പിച്ചതിലൂടെ സണ്ണി ലിയോണ്‍ ബ്രിജ്ഭൂമിയുടെ അന്തസ്സ് കെടുത്തിയതായി അഖില ഭാരതീയ തീര്‍ത്ഥ് പുരോഹിത് മഹാസഭയുടെ ദേശീയ പ്രസിഡന്റ് മഹേഷ് പതക്കും പ്രതികരിച്ചിരുന്നു.ലിയോണിന്റെ വിഡിയോ നമ്മുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും അധിക്ഷേപകരമായ രീതിയിലാണ് ഗാനം നടി അവതരിപ്പിച്ചതെന്നും മഹേഷ് പഥക് പറഞ്ഞു.സരിഗമ മ്യൂസിക്കിന്റെ മധുബന്‍ മേം രാധിക നാചെ രേ എന്ന പുതിയ വിഡിയോ ആല്‍ബം ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. സണ്ണി ലിയോണ്‍ നൃത്തരംഗത്തിലഭിനയിക്കുന്ന ഗാനം കനിക കപൂറും അരിന്ദം ചക്രവര്‍ത്തിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനംഎന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം

6

അതേസമയം ഗാനത്തെ സപ്പോര്‍ട്ടും ചെയ്തും ആള്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അവതരിപ്പിക്കുന്നത് സണ്ണി ലിയോണിയാവുമ്പോള്‍ ഇത്രയെങ്കിലും വേണ്ടേ എന്നു സംശയിക്കുന്നവരോട് പഴയപാട്ടുകള്‍ ഇഷ്ടപ്പെടുന്നവരും ക്ളാസിക്കല്‍ വഴിക്കു നടക്കുന്നവരും രോഷം കൊള്ളുകയാണ്. ഇങ്ങനെയൊക്കെ ആവാമോ എന്നു സംശയിക്കുന്നവരാണ് ഏറെയയും ഉണ്ടായിരുന്നത്. ഡിസംബര്‍ 22 വ്യാഴാഴ്ച്ചയാണ് മധുബന്‍ എന്ന ആല്‍ബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവര്‍ത്തിയുമാണ് ആല്‍ബത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ഷാരിബും തോഷിയും. ഗണേഷ് ആചാര്യ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളെ അശ്ലീലം കലര്‍ത്തി നൃത്താവിഷ്‌കാരം ഒരുക്കി എന്നാണ് വിമര്‍ശനം

7

പഴയ തലമുറയ്ക്ക് 'നാച്ചേ മധുബന്‍ മേ രാധിക' ദിലീപ്കുമാറിന്റെ വീണാവാദനം ഉള്‍പ്പടെയുള്ള ഗൃഹാതുര ഗാനമാണെങ്കില്‍ പുതിയ തലമുറയ്ക്കിത് സണ്ണി ലിയോണ്‍ ഒരു ക്ലബ്ബില്‍ അവതരിപ്പിക്കുന്ന ഒരു ഡാന്‍സ് നമ്പറാണിതെന്നാണ് പറയുന്നത്. ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറയുകയും ചെയ്തു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.എന്നാല്‍ ആരോപണം പൂര്‍ണ്ണമായും ശരിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആല്‍ബം സോങ്ങിന്റെ ആദ്യ വരികള്‍ ഒഴികെ, ബാക്കിയുള്ള ഗാനങ്ങള്‍ 1960 ലെ ക്ലാസിക്കുമായി സാമ്യമില്ലാത്തവയാണെന്നും പറയുന്നവരുണ്ട്. തുടക്കത്തില്‍ മാത്രമാണ് പഴയഗാനത്തിന്റെ വരി ഉപയോഗിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ്: ഓഡിയോ വ്യക്തമായി കേട്ടാല്‍ ആ സ്ത്രീ ആരാണെന്ന് വ്യക്തം; ബൈജു കൊട്ടാരക്കരനടി ആക്രമിക്കപ്പെട്ട കേസ്: ഓഡിയോ വ്യക്തമായി കേട്ടാല്‍ ആ സ്ത്രീ ആരാണെന്ന് വ്യക്തം; ബൈജു കൊട്ടാരക്കര

8

ഈ വര്‍ഷം ഒക്ടോബറില്‍, മംഗളസൂത്രത്തിന്റെ 'ആക്ഷേപകരവും അശ്ലീലവുമായ' ചിത്രമുള്ള പരസ്യം 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം നിയമാനുസൃതമായ നടപടി നേരിടേണ്ടിവരുമെന്നും ഫാഷന്‍, ജ്വല്ലറി ഡിസൈനര്‍ സബ്യസാചി മുഖര്‍ജിക്ക് മിശ്ര നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ പരസ്യം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് ആല്‍ബം ഗാനം ഇതിനകം തന്നെ വലിയ വിമര്‍ശനം നേടിയിട്ടുണ്ട്.

cmsvideo
  Sunny Leone’s tweet against petrol price hike became viral
  9

  മധുബന്‍ മേ രാധിക നാച്ചേ രേ എന്ന പഴയ ഗാനം കൃഷ്ണനോടുള്ള അവളുടെ പ്രണയം വളരെ മനോഹരമായി അറിയിക്കുന്നതാണെന്നും എന്തിനാണ് രാധികയുടെയും മധുബന്റെയും പരാമര്‍ശം ഒരു ഐറ്റം ഗാനത്തിന് ഉപയോഗിക്കുന്നത് ഇത് അസഹനീയമാണെന്നും ഈണം മാറ്റം മുമ്പ് എന്തിനാണ് ഈ ഗാനങ്ങള്‍ നിര്‍മ്മിച്ചതെന്നെങ്കിലും മനസ്സിലാക്കണമെന്നും യൂടൂബില്‍ ആല്‍ബത്തിന് താഴെ വന്ന കമന്റാണിത്. സമാനമായി, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഡാബര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ ഫെം ക്രീം ബ്ലീച്ച് പരസ്യം പിന്‍വലിച്ചിരുന്നു, ഇത് സ്വവര്‍ഗ ദമ്പതികള്‍ 'കര്‍വ ചൗത്ത്' ആഘോഷിക്കുന്നതും അരിപ്പയിലൂടെ പരസ്പരം കാണുന്നതുമായ പരസ്യം, എംപി ആഭ്യന്തര മന്ത്രി പരസ്യം ആക്ഷേപകരമാണെന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് അത് പിന്‍വലിച്ചിരുന്നു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

  English summary
  sunny leone new contriversal song; madhyapradesh home minister came against sunny leone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X