കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിധനികരുടെ പട്ടികയിലെ പേര് പാരയായി; ഭാര്യയ്ക്ക് ചെലവിന് നല്‍കേണ്ടത് മാസം നാലു ലക്ഷം!

വിവാഹ മോചിതയായ ഭാര്യക്ക് ഭര്‍ത്താവ് മാസം നാലു ലക്ഷം രൂപ വീതം ചെലവിന് നല്‍കണമെന്ന് ഡല്‍ഹി കോടതിയുടെ ഉത്തരവ്.

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: വിവാഹ മോചിതയായ ഭാര്യക്ക് ഭര്‍ത്താവ് മാസം നാലു ലക്ഷം രൂപ വീതം ചെലവിന് നല്‍കണമെന്ന് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന് പാരയായത് ഒരു മാസികയിലെ അതിധനികരുടെ പട്ടികയില്‍ തന്റെ പേര് വന്നത്! 1000 കോടിയുടെ ബിസിനസുകളുള്ള ഒരാള്‍ക്ക് ഇത് വലിയ തുകയല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
മാത്രമല്ല, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വരുമാനത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഭാര്യയ്ക്കും ചെറിയ പെണ്‍കുട്ടിക്കും ഓരോ മാസവും 15 ശതമാനം വച്ച് തുക വര്‍ധിപ്പിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

ഫോര്‍ച്യൂണ്‍ 500 എന്ന പ്രസിദ്ധീകരണത്തില്‍ വന്ന കണക്കുകള്‍ പ്രകാരം ഭര്‍ത്താവിന്റെ കുടുംബത്തിന് 921 കോടിയുടെ ബിസിനസുണ്ടെന്നും അച്ഛന്റെ ഏകമകനായ ഇയാള്‍ കോടീശ്വരനായ സ്ഥിതിക്ക് ഭാര്യയ്ക്കും കുട്ടിക്കും ഇത്രയും തുക ചെലവിന് നല്‍കണമെന്നും പ്രിന്‍സിപ്പല്‍ ജഡ്ജ് നരോത്തം കൗശല്‍ വിധി ന്യായത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ ഇത്രവലിയ വരുമാന വര്‍ധനവ് ഉണ്ടായത് കണക്ക് കൂട്ടിക്കാണിച്ചതാണോ അതോ നേരത്തേ വരുമാനം മറച്ചുവച്ചതാണോ എന്നകാര്യം താന്‍ പരിശോധിക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

fake-notes-litchi-17-1487309971-28-1503912809.jpg -Properties

അഡ്വ. മാനവ് ഗുപ്ത മുഖേന നല്‍കിയ ഹരജിയില്‍ 2008 മാര്‍ച്ചില്‍ തന്നെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും തുടര്‍ന്ന് താന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നതായും യുവതി പറയുന്നു. എന്നാല്‍ 2011 ജനുവരിയില്‍ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജീവനാംശ കേസ് വിചാരണക്കോടതിയിലേക്ക് മാറ്റി. 2013 ഫെബ്രുവരിയില്‍ മാസത്തില്‍ 1.25 ലക്ഷം രൂപ ചെലവിന് നല്‍കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു.

ഇതിനെതിരേ ഹൈക്കോടതിയിലും സുപ്രിം കോടതിയിലുമെത്തിയെങ്കിലും പരമോന്നത കോടതി കേസ് കുടുംബകോടതിയിലേക്ക് വിടുകയായിരുന്നു. അവിടെ നല്‍കിയ അപേക്ഷയിലാണ് 2010ലെ ബിസിനസ് വേള്‍ഡ് മാഗസിനിന്റെ 'സൂപ്പര്‍ റിച്ച്' പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഭര്‍ത്താവെന്നും തനിക്ക് മാസത്തില്‍ ഏഴ് ലക്ഷം രൂപ ചെലവിന് കിട്ടണമെന്നും യുവതി ആവശ്യപ്പെട്ടത്. ഇയാളുടെ വീട് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെയാണെന്നും യുവതി പറയുന്നുണ്ട്. താന്‍ കുടുംബ കമ്പനികളുടെ ഡയരക്ടര്‍ മാത്രമാണെന്നും 90,000 രൂപ ശമ്പളം മാത്രമേ തനിക്കുള്ളൂ എന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

English summary
super rich husband to pay rs 4 lakh a month to estranged wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X