കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് അനുകൂലികള്‍ തെരുവിലേക്ക്; കലങ്ങി മറിയുന്ന യുപി രാഷ്ട്രീയം

അഖിലേഷ് അനുകൂലികള്‍ അദ്ദേഹത്തിന് വസതിക്കു മുന്നില്‍ സംഘടിക്കുന്നു. രാംഗോപാല്‍ പാര്‍ട്ടി നടപടിക്കെതിരെ രംഗത്ത്.

  • By Jince K Benny
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുറത്താക്കിയ നടപടിക്കെതിരെ അഖിലേഷ് അനുകൂലികള്‍. ലക്‌നൗവില്‍ അഖിലേഷിന്റെ വസതിക്ക് മുന്നില്‍ ഒത്തു കൂടിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞു. അഖിലേഷിനുകൂലമായി മുദ്രാവാക്യം വിളികളും ഉയരുന്നുണ്ട്.

Akhilesh Yadav

ഇതിനിടെ തന്നെയും അഖിലേഷിനേയും പുറത്താക്കിയ നടപടിക്കെതിരെ രാംഗോപാല്‍ വര്‍മയും രംഗത്തെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം തങ്ങളുടെ വാദം പോലും കേള്‍ക്കാതെയാണ് പുറത്താക്കല്‍ തീരുമാനം എടുത്തത്‌. ഈ നടപടി പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണ്. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന് സമാജ് വാദ് പാര്‍ട്ടി ഭരണഘനയേക്കുറിച്ച് ഒന്നുമറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ ഇപ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണെന്നും ഞായറാഴ്ച താന്‍ വിളിക്കുന്ന പാര്‍ട്ടി യോഗം നിശ്ചയിച്ച പ്രകാരം നടക്കുമെന്നും രാംഗോപാല്‍ യാദവ് വ്യക്തമാക്കി.

ആസന്നമായ ഉത്തപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയിലെ ചേരിപ്പോര് ആര് മുതലെടുക്കുമെന്ന കാര്യം രാജ്യം ഉറ്റു നോക്കുകയാണ്. കോണ്‍ഗ്രസിനാണോ ബിജെപിക്കാണോ ഈ സവിശേഷ സാഹചര്യം അനുകലമാകുക എന്നതും കാത്തിരുന്നു കാണാം. അഖിലേഷ് കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യം ചേര്‍ന്നു മത്സരിക്കാനുള്ള സാഹചര്യത്തേയും തള്ളിക്കളയാനാകില്ല.

English summary
Akhilesh Yadav supporters gather outside his residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X