കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം; കൂടുതല്‍ സമയം തേടി കേന്ദ്രം, അമ്പരപ്പിക്കുന്നു എന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂഡല്‍ഹി: നോട്ട് നിരോധിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാത്തത് സംബന്ധിച്ച് കോടതി ചോദിച്ചപ്പോള്‍ മാപ്പ് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് അപേക്ഷിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

s

ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഇത്തരത്തില്‍ സമയം നീട്ടി ചോദിക്കുന്നത് അപൂര്‍വമാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സുപ്രീംകോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കി. ഹര്‍ജികളില്‍ നവംബര്‍ 24ന് വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500, 1000 നോട്ടുകളാണ് നിരോധിച്ചത്. കള്ളപ്പണം തടയുക, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുക എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങളാണ് നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ കേന്ദ്രം പറഞ്ഞത്. എന്നാല്‍ കള്ളപ്പണം തടയാന്‍ ഈ നടപടി സഹായിച്ചില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പിടിച്ചുലച്ചു എന്ന് അഭിപ്രായമായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്.

കണ്‍ഫ്യൂഷന്‍!! മേയര്‍ മാപ്പ് പറഞ്ഞാല്‍ എല്ലാം തീരുമെന്ന് സുധാകരന്‍; രാജി വേണമെന്ന് സതീശന്‍കണ്‍ഫ്യൂഷന്‍!! മേയര്‍ മാപ്പ് പറഞ്ഞാല്‍ എല്ലാം തീരുമെന്ന് സുധാകരന്‍; രാജി വേണമെന്ന് സതീശന്‍

നോട്ട് നിരോധനത്തിനെതിരെ 58 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. 2016 ഡിസംബര്‍ 16ന് അന്നത്തെ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് കൈമാറി. എന്നാല്‍ ഇത്രയും നാളായിട്ട് വിശദമായ മറുപടി സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ല. ഇന്ന് ഹര്‍ജി പരിഗണിച്ച വേളയില്‍ കൂടുതല്‍ സമയം ചോദിക്കുകയും ചെയ്തു. ഇതാണ് സുപ്രീംകോടതിയെ അമ്പരപ്പിച്ചത്.

ജസ്റ്റിസ് എസ്എ നസീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്. സമഗ്രമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ആവശ്യപ്പെട്ടു. ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ വെങ്കിട്ടരമണി മാപ്പ് ചോദിക്കുകയും ചെയ്തു.

ദിലീപ് നോട്ടീസ് കൈപ്പറ്റിയില്ല; പുതിയ നീക്കം ഇങ്ങനെ... വിചാരണ വൈകുമെന്ന് ആശങ്കദിലീപ് നോട്ടീസ് കൈപ്പറ്റിയില്ല; പുതിയ നീക്കം ഇങ്ങനെ... വിചാരണ വൈകുമെന്ന് ആശങ്ക

ഭരണഘടനാ ബെഞ്ച് ഇത്തരത്തില്‍ കേസ് നീട്ടിവയ്ക്കുന്നത് അസാധാരണ നടപടിയാണെന്ന് ഹര്‍ജിക്കാരനായ വിവേക് നാരായണ്‍ ശര്‍മയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. അമ്പരപ്പിക്കുന്ന സാഹചര്യമാണിതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ പി ചിദംബരം പ്രതികരിച്ചു. ഭരണഘടനാ ബെഞ്ചില്‍ സാധാരണ ഇത്തരം സംഭവങ്ങളുണ്ടാകാത്താണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് നാഗരത്‌ന വളരെ അമ്പരപ്പിക്കുന്ന സാഹചര്യമാണെന്നും പറഞ്ഞു.

English summary
Supreme Court Adjourned to November 24 Pleas Against Note Ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X