പ്രവാസി വോട്ടില്‍ കേന്ദ്രത്തിന് അന്ത്യശാസനം: ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികരിക്കാന്‍ നിര്‍ദേശം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രവാസി വോട്ടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ട് വിഷയത്തില്‍ നിയമഭേഗതിയാണോ ചട്ട ഭേദഗതിയാണോ കൊണ്ടുവരേണ്ടതെന്ന് അറിയിക്കാന്‍ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകാനാലവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രവാസി വോട്ടിനുള്ള നിയമഭേദഗതി കൊണ്ടുവരികയാണെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

1950ലെ റെപ്രസെന്‍റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് പ്രകാരം പോസ്റ്റര്‍ ബാലറ്റ് അനുവദിക്കുകയോ ഈ നിയമത്തിലെ ചട്ടങ്ങള്‍ പരിഷ്കരിക്കുകയോ ആണ് ആശ്രയിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരണം അറിയിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. നാഗേന്ദര്‍ ചിന്തം, ഷംസീര്‍ വിപി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേട്ട കോടതിയാണ് കേന്ദ്രത്തില്‍ പ്രതികരണം ആരാഞ്ഞിട്ടുള്ളത്.

 supremecourt-14-1500025588.jpg -Properties Alignment

പോസ്റ്റ് ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ലഭിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഒരു കോടിയോളം പ്രവാസികള്‍ ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്നുണ്ട് ഇവരില്‍ നല്ലൊരു ശതമാനം പേരും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്. ഈ സാഹചര്യത്തില്‍ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ മുഖേന അയയ്ക്കുന്ന ഇ- തപാല്‍ സംവിധാനം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് പ്രവാസികള്‍ ഉന്നയിച്ചുവരുന്ന ആവശ്യം. നിലവില്‍ ഇന്ത്യയില്‍ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ക്കും തിര‍ഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍‌ ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പോസ്റ്റല്‍ വോട്ടിനുള്ള അവസരമുള്ളത്.

English summary
The Supreme Court on Friday asked the Centre to apprise it within a week as to whether it is going to amend the election law or rules for enabling non-resident Indians (NRIs) to vote in polls here.
Please Wait while comments are loading...