കുറ്റവാളികള്‍ പാര്‍ട്ടി അധ്യക്ഷനാവാമോ? ഇവര്‍ക്ക് പാര്‍ട്ടിയെ നയിക്കാനാവുമോയെന്ന് സുപ്രീംകോടതി

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: അഴിമതിക്കേസുകളിലും ക്രിമിനല്‍ കേസുകളിലും കുറ്റക്കാരായ രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കാനാവുകയെന്ന് സുപ്രീംകോടതി. ഇത്തരക്കാര്‍ക്ക് പാര്‍ട്ടിയുടെ അധ്യക്ഷനായോ ഭാരവാഹിയായോ തുടരാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ നിലപാടറിയിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി രണ്ടാഴ്ച്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്. കുറ്റവാളികളായ രാഷ്ട്രീയക്കാരെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നോ പാര്‍ട്ടി പദവിയില്‍ തുടരുന്നതില്‍ നിന്നോ വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

1

ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. അതേസമയം ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് പാര്‍ട്ടിയുടെ അധ്യക്ഷനായാല്‍ അവര്‍ക്കെങ്ങനെ മികച്ച സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കോടതി ഹര്‍ജി പരിഗണിക്കവേ വ്യക്തമാക്കി. എന്നാല്‍ ഇതിനായി നിയമനിര്‍മാണം വേണം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രിമിനലായ വ്യക്തി ഒരു പാര്‍ട്ടിയുടെ അധ്യക്ഷനാവുകയോ ഭാരവാഹിയാവുകയോ ചെയ്താല്‍ ആ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

2

എന്നാല്‍ കോടതിയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കേസുകള്‍ ഏത് രീതിയില്‍ ഉണ്ടാക്കാമെന്നും അങ്ങനെ വരുമ്പോള്‍ ഇരയാക്കപ്പെടുന്നവന് നീതി ലഭിക്കില്ലെന്നും എതിരാളികള്‍ ആരോപിക്കുന്നു. ഹരജിയില്‍ ശിക്ഷിക്കപ്പെട്ട പ്രമുഖ നേതാക്കളായ ലാലുപ്രസാദ് യാദവ്, ഓംപ്രകാശ് ചൗത്താല എന്നിവരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്.

English summary
supreme court asks how convicted persons run political parties

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്