കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍ക്കാരിനും പ്രതിപക്ഷത്തിനുമൊപ്പമല്ല'; ജുഡീഷ്യറിക്ക് ഭരണഘടനയോട് മാത്രമേ ഉത്തരവാദിത്തമുള്ളൂവെന്ന് എന്‍വി രമണ

Google Oneindia Malayalam News

ന്യൂദല്‍ഹി: ജുഡീഷ്യറിക്ക് ഭരണഘടനയോട് മാത്രമേ ഉത്തരവാദിത്തമുള്ളൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് ജുഡീഷ്യല്‍ അംഗീകാരം ലഭിക്കും എന്നാണ് ഭരിക്കുന്ന പാര്‍ട്ടികള്‍ വിശ്വസിക്കുന്നത് എന്നും പ്രതിപക്ഷ പാര്‍ട്ടികളാണെങ്കില്‍ തങ്ങളുടെ ലക്ഷ്യത്തെ അനുകൂലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഓരോ സ്ഥാപനത്തിനും ഭരണഘടന നല്‍കുന്ന ചുമതലകളെ പൂര്‍ണമായി വിലമതിക്കാന്‍ രാജ്യം ഇതുവരെ പഠിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, നമ്മുടെ റിപ്പബ്ലിക്കിന് 72 വയസ്സ് തികയുമ്പോള്‍, ഓരോ സ്ഥാപനങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന ചുമതലകളും ഉത്തരവാദിത്തങ്ങളും പൂര്‍ണ്ണമായും വിലമതിക്കാന്‍ ഞങ്ങള്‍ ഇതുവരെ പഠിച്ചിട്ടില്ലെന്ന് ഖേദത്തോടെ ഇവിടെ കൂട്ടിച്ചേര്‍ക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

cdf

ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ശരിയായ ധാരണയുടെ അഭാവമാണ് ഈ വികലമായ ചിന്ത തഴച്ച് വളരുന്നതിന് കാരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന വിഭാവനം ചെയ്യുന്ന പരിശോധനകളും സന്തുലിതാവസ്ഥയും നടപ്പിലാക്കുന്നതിന്, ഇന്ത്യയില്‍ ഭരണഘടനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും റോളുകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും നാം അവബോധം പ്രചരിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നത് പങ്കാളിത്തമാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍സ് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എന്‍ വി രമണ. നമ്മെ ഭിന്നിപ്പിക്കുന്ന വിഷയങ്ങളിലല്ല, നമ്മെ ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടില്‍, നിസ്സാരവും ഇടുങ്ങിയതും വിഭജിക്കുന്നതുമായ പ്രശ്‌നങ്ങള്‍ മാനുഷികവും സാമൂഹികവുമായ ബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതിന് അനുവദിക്കാനാവില്ല. മനുഷ്യവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ വിഭജന പ്രശ്നങ്ങള്‍ക്കും മുകളില്‍ നാം ഉയരേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

'എല്ലാവരേയും മാനേ മാളേ എന്നാണ് വിളിക്കുന്നത്..എന്നെയൊന്ന് നുള്ളി നോവിച്ചിട്ടില്ല'; പ്രതികരിച്ച് പിസിയുടെ ഭാര്യ'എല്ലാവരേയും മാനേ മാളേ എന്നാണ് വിളിക്കുന്നത്..എന്നെയൊന്ന് നുള്ളി നോവിച്ചിട്ടില്ല'; പ്രതികരിച്ച് പിസിയുടെ ഭാര്യ

ലോകമെമ്പാടും, സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച്, നയങ്ങളും മാറുന്നു. എന്നാല്‍ വിവേകമുള്ള, പക്വതയുള്ള, ദേശസ്നേഹമുള്ള ഒരു സര്‍ക്കാരും സ്വന്തം പ്രദേശത്തിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നതോ തടയുന്നതോ ആയ രീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്തുകയില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഗവണ്‍മെന്റില്‍ മാറ്റം വരുമ്പോഴെല്ലാം ഇന്ത്യയില്‍ അത്തരം സംവേദനക്ഷമതയും പക്വതയും തങ്ങള്‍ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Supreme Court Chief Justice NV Ramana said that the Judiciary is only responsible to the Constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X