ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ജഡ്ജിമാരുടെ തമ്മിലടി: രഞ്ജന്‍ ഗോഗോയ്ക്ക് തിരിച്ചടിയാവും! ചീഫ് ജസ്റ്റിസ് സ്ഥാനം കൈവിട്ട് പോകും​!!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   സുപ്രീംകോടതിയിലെ തമ്മിലടി,രഞ്ജന്‍ ഗോഗോയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം കൈവിട്ട് പോകും​!!

   ദില്ലി: സുപ്രീം കോടതി ജഡ്ജിമാരുള്‍പ്പെട്ട വിവാദം മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജന്‍ ഗോഗോയ്ക്ക് തിരിച്ചടിയാവുമെന്ന് സൂചന. 2018 ഒക്ടോബറില്‍ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കാനിരിക്കെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യന്‍ രഞ്ജന്‍ ഗോഗോയ് ആണ്. വെള്ളിയാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിഷേധനവുമായി കോടതിയില്‍ നിന്നിറങ്ങിപ്പോയ അഭിഭാഷകര്‍ക്കൊപ്പം മുതിര്‍ന്ന അഭിഭാഷകനായ രഞ്ജന്‍ ഗോഗോയിയും ഉണ്ടായിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് ഗോഗോയിയെ തിരഞ്ഞെടുക്കുന്നതിന് ഈ വിവാദം തടസ്സമാകുമോ എന്ന ആശങ്ക ഉയരുന്നത്.

   ട്രംപിനെ സേവിക്കാനാവില്ല: രാജിവച്ചൊഴിഞ്ഞ് യുഎസ് അംബാസഡര്‍, പിന്നില്‍ ട്രംപിന്റെ പരാമര്‍ശം!

   തമിഴ്നാട്ടിലെ ഗുട്ക തട്ടിപ്പ് കേസില്‍ ശശികലയ്ക്ക് പങ്ക്! രഹസ്യ കത്ത് ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്

   നിലവില്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ നിയമിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേകം വകുപ്പുകളില്ല. ഭരണഘടനയിലെ 124ാം വകുപ്പില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കാര്യങ്ങളാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ കാലങ്ങളായി സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റിസായി നിയമിച്ചുവരുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് പ്രസിഡന്റിനോട് നിര്‍ദേശിക്കുന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് പിന്‍ഗാമിയായി നിയമിക്കപ്പെടുക. മിശ്രയ്ക്കെതിരെ ആരോപണമുയര്‍ത്തിയ സാഹചര്യത്തില്‍ ഗോഗോയിയെ മറികടന്ന് മിശ്ര മറ്റൊരാളെ നിര്‍ദേശിച്ചാല്‍ ഗോഗോയ്ക്ക് തിരിച്ചടിയാവുമെന്നാണ് സൂചനകള്‍.

    അധികാരദുര്‍വിനിയോഗം!!

   അധികാരദുര്‍വിനിയോഗം!!

   ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് കോടതിയില്‍ നിന്ന് പുറത്തുവന്ന നാല് സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗോഗോയ്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതിയില്‍ നിന്ന് പുറത്തുവന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. ഇന്ത്യന്‍ നീതിന്യായവ്യസ്ഥയുടെ ചരിത്രത്തിലെ ആദ്യ സംഭവത്തിനാണ് രാജ്യം കഴിഞ്ഞ ദിവസം സാക്ഷിയായത്.

    ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ

   ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ

   സുപ്രീം കോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്ന് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ വ്യക്തമാക്കി. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് ആരും പറയരുതെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

   ചീഫ് ജസ്റ്റിസ് നിയമനം

   ചീഫ് ജസ്റ്റിസ് നിയമനം

   ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ നിയമിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേകം വകുപ്പുകളില്ല. ഭരണഘടനയിലെ 124ാം വകുപ്പില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കാര്യങ്ങളാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ കാലങ്ങളായി സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റിസായി നിയമിച്ചുവരുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് പ്രസിഡന്റിനോട് നിര്‍ദേശിക്കുന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് പിന്‍ഗാമിയായി നിയമിക്കപ്പെടുക. മിശ്രയ്ക്കെതിരെ ആരോപണമുയര്‍ത്തിയ സാഹചര്യത്തില്‍ ഗോഗോയിയെ മറികടന്ന് മിശ്ര മറ്റൊരാളെ നിര്‍ദേശിച്ചാല്‍ ഗോഗോയ്ക്ക് തിരിച്ചടിയാവുമെന്നാണ് സൂചനകള്‍.

    മൂന്ന് പേരെ തഴഞ്ഞ് നിയമനം

   മൂന്ന് പേരെ തഴഞ്ഞ് നിയമനം

   1973ലാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ നിയമിക്കുന്ന രീതികള്‍ നിരാകരിക്കപ്പെട്ടത്. മൂന്ന് ജഡ്ജിമാരുടെ സീനിയോരിറ്റി മറികടന്ന് ജസ്റ്റിസ് എഎന്‍ റേയെ ചീഫ് ജസ്റ്റിസായി സര്‍ക്കാര്‍ നിയമിച്ചത് പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ മൂന്ന് ജഡ‍്ജിമാരും രാജിവെച്ചൊഴിയുകയായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയായിരുന്നു സംഭവം. കേശവാനന്ദ കേസിന്റെ വിധി പുറപ്പെടുവിച്ചതാണ് അക്കാലത്ത് സര്‍ക്കാരിന ചൊടിപ്പിച്ചത്. കേസില്‍ സര്‍ക്കാരിനെതിരെ വിധി പറഞ്ഞ ജസ്റ്റിസ് എഎന്‍ ഗ്രോവര്‍, ജസ്റ്റിസ് എച്ച് എസ് ഹെഗ്ഡെ, ജസ്റ്റിസ് എഎം ഷെലാത്ത് എന്നിവരെ തഴഞ്ഞുകൊണ്ടുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 1963ലെ ഭൂപരിഷ്കരണ നിയമം ചോദ്യം ചെയ്ത് എടനീര്‍ മഠാധിപന്‍ സ്വാമി കേശവാനന്ദ ഭാരതി നല്‍കിയ കേസിലാണ് മൂന്ന് ജഡ്ജിമാര്‍ സര്‍ക്കാരിനെതിരെ വിധിപറഞ്ഞത്.

    ജനങ്ങളുടെ വിശ്വാസം

   ജനങ്ങളുടെ വിശ്വാസം

   ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്കുള്ളിലെ ആന്തരിക വിഷയങ്ങളാണെന്നും ഈ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് സുപ്രീം കോടതി ഈ പ്രശ്നം പെട്ടെന്ന് തന്നെ പരിഹരിക്കണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പരമോന്നത കോടതിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

    സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു

   സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു

   വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പ്രതികരിച്ചത്. ജഡ്ജിമാര്‍ രാജ്യതന്ത്രജ്ഞരെപ്പോലെയാണ് പെരുമാറേണ്ടതെന്നും ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത എളുപ്പത്തില്‍ പരിഹരിച്ച് സൗഹാര്‍ദ്ദത്തിലെത്തിയെന്ന് ഉറപ്പുവരുത്തണമെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ചിട്ടുള്ള ആരോപണം നീതിയുക്തമല്ലെന്നും അനാവശ്യമാണെന്നും സുപ്രീം കോടതി ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചിരുന്നു.

   English summary
   Justice Ranjan Gogoi is to take over as the next Chief Justice of India (CJI) after justice Dipak Misra retires in October this year.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more