കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും നീറ്റ് പരീക്ഷ, മറ്റന്നാൾ പരീക്ഷ നടത്താൻ ഉത്തരവിട്ട് സുപ്രീം കോടതി, ഫലം 16ന്

Google Oneindia Malayalam News

ദില്ലി: നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം. നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി ഉത്തരവ്. മറ്റന്നാള്‍ പരീക്ഷ നടത്താന്‍ ആണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്്. ഈ മാസം 16ന് തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

പൂഞ്ഞാർ മാത്രം പോര, യുഡിഎഫിൽ ചേരാൻ കോൺഗ്രസിന് മുന്നിൽ പിസി ജോർജിന്റെ കണ്ടീഷൻപൂഞ്ഞാർ മാത്രം പോര, യുഡിഎഫിൽ ചേരാൻ കോൺഗ്രസിന് മുന്നിൽ പിസി ജോർജിന്റെ കണ്ടീഷൻ

കൊവിഡ് രോഗബാധ കാരണമോ കണ്ടെയ്ന്‍മെന്റ് സോണില്‍ ആയത് കൊണ്ടോ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 14നുളള പരീക്ഷ എഴുതാമെന്ന് കോടതി വ്യക്തമാക്കി. സിബിഎസ്ഇ ബോര്‍ഡിന് വേണ്ടി സോളിസിറ്റര്‍ ജനറലിന്റെ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

neet

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളും പ്രതിപക്ഷ പാര്‍ട്ടികളും അടക്കം ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണ് സെപ്റ്റംബര്‍ 13 നീറ്റ് പരീക്ഷ നടത്തിയത്. ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റി വെയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കി ഹര്‍ജികള്‍ സുപ്രീം കോടതി തളളിയിരുന്നു. 15.97 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 85-90 ശതമാനം പരീക്ഷയ്ക്ക് ഹാജരുണ്ടായിരുന്നു എന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊക്രിയാല്‍ വ്യക്തമാക്കിയത്.

Recommended Video

cmsvideo
രക്ഷകനായി ഒരു വാക്സിൻ..ഉടൻ വരുമെന്ന് who | Oneindia Malayalam

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്‌ററിംഗ് ഏജന്‍സ് രാജ്യ വ്യാപകമായി കൂടുതല്‍ പരീക്ഷാ സെന്ററുകള്‍ അനുവദിച്ചിരുന്നു. 1300 പരീക്ഷാ കേന്ദ്രങ്ങളാണ് ഇക്കുറി നീറ്റ് പരീക്ഷയ്ക്ക് അധികം അനുവദിച്ചത്. നീറ്റ് പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ 542 മെഡിക്കല്‍ കോളേജുകളിലെ 80005 എംബിബിഎസ് സീറ്റുകളിലേക്കും 313 കോളേജുകളിലെ 26949 ബിഡിഎസ് സീറ്റുകളിലേക്കും അടക്കമുളള പ്രവേശനം.

English summary
Supreme Court directed to conduct neet exam on oOctober 14 for those students who missed it due to Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X