കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുര്‍ആനിലെ സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജി തള്ളി; ഹര്‍ജിക്കാരന് 50000 പിഴ

Google Oneindia Malayalam News

ദില്ലി: ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് 50000 രൂപ പിഴയിടുകയും ചെയ്തു. ബാലിശമായ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്. ഖുര്‍ആനിലെ 26 വാക്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഖുര്‍ആന്റെ യഥാര്‍ഥ പതിപ്പില്‍ ഇല്ലാത്ത ഭാഗങ്ങളാണ് താന്‍ ചൂണ്ടിക്കാട്ടിയത് എന്നായിരുന്നു പരാതിക്കാരന്റെ നിലപാട്.

08

വിശ്വാസികളല്ലാത്തവരെ ആക്രമിക്കുന്നതിനെ ന്യായീകരിക്കുന്ന ഭാഗം ഖുര്‍ആനിലുണ്ടെന്നും അത് രാജ്യത്തെ നിയമത്തിന്റെ ലംഘനമാണ് എന്നും പരാതിയില്‍ പറയുന്നു. ഈ ഹര്‍ജിയില്‍ നിങ്ങള്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരാതിക്കാരനോട് ചോദിച്ചു. തീര്‍ത്തും ബാലിശമായ ഹര്‍ജിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

ഭരണഘടനാ വിരുദ്ധമായ ഭാഗങ്ങളാണ് നീക്കാന്‍ ആവശ്യപ്പെട്ടതെന്നും ആ ഭാഗങ്ങള്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണിതെന്നും അദ്ദേഹം പറയുന്നു. മദ്രസകളില്‍ ഈ ഭാഗങ്ങള്‍ കുട്ടികളെ പഠിപ്പിച്ചാല്‍ രാജ്യത്ത് കുഴപ്പങ്ങളുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിനോട് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

അതേസമയം, ഷിയാ സമൂഹം തന്നെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. കൂടാതെ പല മുസ്ലിം സംഘടനകളും പ്രതിഷേധം പ്രകടിപ്പിച്ചു. ഖുര്‍ആന്‍ വാക്യങ്ങളെ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുകയാണ് പരാതിക്കാരന്‍ ചെയ്യുന്നത് എന്നായിരുന്നു മുസ്ലിം സംഘടനകളുടെ നിലപാട്. സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ നോക്കി എന്ന് കാണിച്ച് പരാതിക്കാരന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ് നല്‍കി.

English summary
Supreme Court dismissed petition against Quran by Sayed Wasim Rizvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X