കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ മൂല്യനിർണയവുമായി മുന്നോട്ട് പോകാൻ ബോർഡിന് സുപ്രീംകോടതി നിർദേശം

സിബിഎസ്ഇയും ഐസിഎസ്ഇയും മുന്നോട്ടുവച്ച പദ്ധതിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കരുതുന്നതായും പറഞ്ഞു

Google Oneindia Malayalam News

ന്യൂഡൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. മൂല്യനിർണയവുമായി മുന്നോട്ട് പോകാൻ ബോർഡിന് സുപ്രീംകോടതി നിർദേശം നൽകി. എല്ലാ വിദ്യാർഥികളുടെയും ആശങ്ക കണക്കിലെടുക്കുന്നു എന്ന് വ്യക്തമാക്കിയ കോടതി, സിബിഎസ്ഇയും ഐസിഎസ്ഇയും മുന്നോട്ടുവച്ച പദ്ധതിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കരുതുന്നതായും പറഞ്ഞു.

CBSE

സിബിഎസ്ഇ, ഐസിഎസ്സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി ഇപ്പോൾ അംഗീകരിച്ച മാനദണ്ഡങ്ങളിൽ ആശയകുഴപ്പമുണ്ടെന്നും ക്രമക്കേടുക്കേടിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി അപേക്ഷകളാണ് കോടതിക്ക് മുന്നിലെത്തിയത്. കുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്. അവരെ അനിശ്ചിതത്വത്തിലാക്കാനാകില്ല. സിബിഎസ്ഇയുടെയും ഐസിഎസ്‌സിയുടെയും മൂല്യനിര്‍ണയത്തെ ഒരുപോലെ കാണരുത്. രണ്ട് വ്യത്യസ്ഥ മാര്‍ഗ്ഗങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യ നിർണ്ണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ ഓഗസ്റ്റ് 15 നും സെപ്റ്റംബർ 15 നും ഇടയിൽ നടക്കും. ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ സംവിധാനം പ്രവർത്തിക്കുക. പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ മൂല്യനിർണ്ണയത്തിനായി മൂന്ന് വർഷത്തെ മാർക്കാണ് പരിഗണിക്കുന്നത്. ഈ മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

Recommended Video

cmsvideo
AIIMS warns of impending third wave

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീംകോടതിയിൽ. സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് തന്നം സംഘടിപ്പിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടി.

മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു

English summary
Supreme Court dismisses petitions challenging the CBSE and ICSE decision to cancel examinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X