കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേപ്പട്ടിയെ കൊല്ലാം, തെരുവു നായ്ക്കളെ കൊല്ലുന്നതില്‍ വിയോജിപ്പുണ്ട്; സുപ്രീംകോടതി

  • By Neethu
Google Oneindia Malayalam News

ദില്ലി: തെരുവു നായ ശല്യത്തില്‍ സുപ്രീംകോടതി വിധി വന്നു. അക്രമകാരികളായ പേപ്പട്ടികളെ കൊല്ലുന്നതില്‍ തെറ്റിലെന്നും എന്നാല്‍ തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും കോടതി വ്യക്തമാക്കി.

തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് തടയണമെന്ന ആവശ്യവുമായി ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പരാതികള്‍ നവംബര്‍ 15 ന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

suprem-court

കഴിഞ്ഞ ആറുമാസമായി തെരുവു നായ ആക്രമണത്തില്‍ കൂടുതലും ഇരായായത് കുട്ടികളാണ്. കേരളത്തിലാണ് തെരുവുനായ്ക്കളുടെ ആക്രമണം ഗുരുതരമായത്. നായ്ക്കളുടെ ആക്രമണം രൂക്ഷമായപ്പോള്‍ ഇവയെ കൊല്ലുന്നതിന് പാരുദോഷികം വരെ പ്രഖ്യാപിച്ചു. സേഫ് കേരള എന്ന പേരില്‍ നായ്ക്കളെ വന്ധ്യക്കരിക്കാന്‍ വരെ തയ്യാറായി.

എടുത്ത പദ്ധതികള്‍ ഒന്നും തന്നെ ലക്ഷ്യത്തിലെത്തിയില്ല. നായ്ക്കളെ കൊല്ലുന്നവര്‍ക്കതെരിരെ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍പും സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. അന്തിമ വിധി എല്ലാ സംസ്ഥാനങ്ങളിലെയും കേസുകള്‍ പരിഗണിച്ച ശേഷം അറിയാം.

English summary
supreme court do not allow to kill dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X