പ്രതിപക്ഷത്തിന് തുണയായി സുപ്രീം കോടതി; ഗവര്‍ണര്‍ ഗെയിമിന് റെഡ് സിഗ്നല്‍, നിര്‍ണായക വിധി
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ഗവര്‍ണര്‍ ഗെയിമിന് താല്‍ക്കാലിക സ്റ്റോപ്പിട്ട് സുപ്രീം കോടതി. പ്രതിപക്ഷത്തിന് വലിയ ആശ്വാസം കൂടിയാണ് ഈ വിധികള്‍. ഇരട്ട പ്രഹരം എന്ന് ഇതിനെ വിളിക്കാം. കേന്ദ്രം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണത്തെ സുപ്രീം കോടതി പരാമര്‍ശത്തോടെ ശക്തമായി ഉന്നയിക്കാനും കോണ്‍ഗ്രസ് അടക്കമുള്ളവര്‍ക്ക് സാധിക്കും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്ന വലിയ ആയുധമാണിത്. ദില്ലി സര്‍ക്കാരിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും വിധി നിര്‍ണയിക്കുന്ന കേസ് കൂടിയാണ് ആദ്യം സുപ്രീം കോടതി പരിഗണിച്ചത്. ദില്ലി സര്‍ക്കാരിന്റെ ഹര്‍ജിക്ക് ഒരുപാട് രാഷ്ട്രീയ പ്രാധാന്യങ്ങളുണ്ടായിരുന്നു.

ദില്ലിയില്‍ കേന്ദ്രത്തിന്റെ അധികാരത്തിന് കൂടിയാണ് സുപ്രീം കോടതി പൂട്ടിട്ടത്. എഎപി സര്‍ക്കാരിന്റെ നിര്‍ണായകമായ പല നടപടികളും ലെഫ്. ഗവര്‍ണര്‍ നേരത്തെ റദ്ദാക്കിയിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ നിന്ന് വ്യക്തമായിരുന്നു.
എന്നാല്‍ നയപരമായ നടപടികള്‍ ദില്ലി സര്‍ക്കാരിന് എടുക്കാമെന്നും, അത് അംഗീകരിക്കുക മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ള കാര്യമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദില്ലിയിലേത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരണെന്നും, ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനം അവരാണ് എടുക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും, ഗവര്‍ണര്‍ നടത്തുകയും ചെയ്ത പരാമര്‍ശങ്ങള്‍ തെറ്റാണെന്നും കോടതി വിലയിരുത്തി.മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. പക്ഷേ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ കോടതി നടത്തിയ പരാമര്‍ശം പ്രതിപക്ഷത്തിന് വലിയ ആവേശം നല്‍കുന്നതാണ്.
മഹാരാഷ്ട്രയില്‍ പൂര്‍ണ വിജയം നേടിയില്ലെങ്കിലും, ബിജെപിക്ക് സുപ്രീം കോടതിയില്‍ നിന്ന് ഇരട്ടപ്രഹരമാണ് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. അതിലുപരി കേന്ദ്രത്തിനെതിരെ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ക്ക് കൂടിയാണ് പ്രതിപക്ഷത്തിന് കരുത്ത് ലഭിച്ചിരിക്കുന്നത്. കേന്ദ്രത്തിനും ബിജെപിക്കും എതിരെയുള്ള രാഷ്ട്രീയ പോരാട്ടം പാതിവഴിയില്‍ വിട്ട് പോകാന്‍ പാടില്ലെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ സുപ്രീം കോടതി നല്‍കുന്നത്.
എഎപിയാണ് ഇതില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സുപ്രീം കോടതിക്ക് അരവിന്ദ് കെജ്രിവാള്‍ നന്ദി പറയുകയും ചെയ്തു. ദില്ലിയുടെ വികസനത്തിന്റെ വേഗം പതിന്മടങ്ങ് വര്‍ധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. അത് മാത്രമല്ല, മദ്യ അഴിമതി കേസ് കോടതിയുടെ പരിഗണനയിലുണ്ട്. അതിലെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പോരാടാനുള്ള കരുത്തും കെജ്രിവാളിന് ലഭിക്കും.
ഉദ്ധവ താക്കറെയ്ക്കും രാഷ്ട്രീയ പോരാട്ടത്തിനുള്ള പുതിയ ഊര്‍ജമാണ് ലഭിച്ചിരിക്കുന്നത്. സ്പീക്കറുടെയും ഗവര്‍ണറുടെയും കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഉദ്ധവ് രാജിവെച്ചിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പുനസ്ഥാപിക്കുമായിരുന്നുവെന്ന ധ്വനിയും സുപ്രീം കോടതിയില്‍ നിന്നുണ്ടായി. ഇതോടെ പാര്‍ട്ടി വിട്ടവരെ തിരികെ എത്തിക്കാനുള്ള ഉദ്ധവിന്റെ ശ്രമങ്ങളും വിജയിച്ചേക്കും. ഏക്‌നാഥ് ഷിന്‍ഡെയെ ദുര്‍ബലനാക്കാനും ഇതിലൂടെ ഉദ്ധവിന് സാധിച്ചു.












Click it and Unblock the Notifications