ബി.സി.സി.ഐ ഒരേസമയം കള്ളനും പോലീസും കളിക്കുന്നു:സുപ്രീം കോടതി
ദില്ലി: ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി. ബിസിസിഐ അധ്യക്ഷ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍. ശ്രീനിവാസന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീനിവാസന് കുറ്റവിമുക്തനായെന്ന് പറയാനാവില്ല. ശ്രീനിവാസനുമായി അടുത്ത ബന്ധമുള്ള വ്യക്തി വാതുവെപ്പില്‍ ഉള്‍പ്പെട്ടതിനു തെളിവുകളുണ്ട്. കേസില്‍ ശ്രീനിവാസനു ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്നും ബിസിസിഐ നിലപാട് ജനങ്ങള്‍ക്ക് ക്രിക്കറ്റിലുള്ള വിശ്വാസം ഇല്ലാതാക്കിയെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോഴ ഇടപാടില്‍ ഉള്‍പ്പെട്ട ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ടീം ഐ.പി.എല്ലില്‍ കളിക്കുന്നത് വിരോധാഭാസമാണെന്നും കോടതി വിമര്‍ശിച്ചു. നിലവില്‍ കേസിലെ അന്വേഷണം ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബി.സി.സി.ഐ ഒരേസമയം കള്ളനും പോലീസും കളിക്കുകയാണ്. ബി.സി.സി.ഐയുടെ ഇത്തരം നടപടികള്‍ ക്രിക്കറ്റിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മുദ്ഗല്‍ കമ്മിറ്റി എന്‍.ശ്രീനിവാസനെ കുറ്റവിമുക്തനാക്കി എന്നായിരുന്നു നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ശ്രീനിവാസന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെച്ചത്.
ഇതിനിടയില്‍ എന്‍.ശ്രീനിവാസനു ഐപിഎല്‍ കോഴയുമായി ബന്ധമില്ലെന്നു ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ബിസിസിഐ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസന് കോടതിയെ സമീപിച്ചത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications