• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സുപ്രീം കോടതിയിൽ നാടകീയ നിമിഷങ്ങൾ... സത്യപ്രതിജ്ഞയ്ക്ക് സുപ്രീം കോടതിയുടെ അനുമതി

  • By Desk

  ബെംഗളൂരു: കർണാടകയിലെ നാടകങ്ങൾക്ക് വിരാമം. ആവസാനം സർക്കാരുണ്ടാക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചു. വ്യാഴാഴ്ച ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പതിനഞ്ച് ദിവസത്തിനുള്ളിൽ ബിജെപി ഭൂരിപക്ഷം തെളിയിക്കണം. 222 ൽ 105 എം എൽ എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷം തെളിയിക്കാൻ ഇനി ഏഴ് എംഎൽഎമാർ കൂടി ബിജെപിക്ക് വേണം.

  സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ കോൺഗ്രസ് നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് അവകാശമുന്നയിച്ചതോടെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിന് ശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്.

  ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗവർണറുടെ വിവേചനാധികാരത്തിൽ ഇടപെടാനാകില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ ഉണ്ടാക്കാൻ ശ്രമിച്ച ഗവർണറുടെ ഉത്തരവ് സുപ്രീം കോടതിക്ക് മരവിപ്പിക്കാൻ കഴിയില്ല. അർധരാത്രിയിൽ രണ്ട് മണിക്കൂറോളം നീണ്ട വാദങ്ങൾക്കൊടുവിലായിരുന്നു സുപ്രീം കോടതി വിധി.

  cmsvideo
   രാത്രിയിൽ സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ | Oneindia Malayalam
   സത്യപ്രതിജ്ഞ മാറ്റിവേക്കേണ്ട സാഹചര്യം കോടതിയെ ബോധിപ്പിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല. യെദിയൂരപ്പയ്ക്ക് എം.എൽ.എമാർ പിന്തുണ നൽകുന്ന കത്ത് ഇന്ന് ഹാജരാക്കാൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ വേണ്ട പിന്തുണ ഈ കത്തിലില്ലെങ്കിൽ തുടർ നടപടികളിലേക്ക് കോടതി കടക്കും. തങ്ങൾക്ക് ഭൂരിപക്ഷമുണ്ടായിട്ടും ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടിക്കെതിരെയാണ് കോൺഗ്രസ് - ജനതാദൾ എസ് സഖ്യം കോടതിയിലെത്തിത്.

   അസാധാരണ നീക്കങ്ങൾക്കൊടുവിലാണ് ബുധനാഴ്ച രാത്രി ജസ്റ്റിസുമാരായ എ.കെ. സിക്രി,​ അശോക് ഭൂഷൺ,​ ബോബ്ഡേ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. കോൺഗ്രസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് കോടതിയിൽ ഹാജരായത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് കർണാടകയിൽ നടന്നിരിക്കുന്നതെന്ന് സിംഗ്വി വാദിച്ചു. സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷമുള്ളവരെയാണ് ആദ്യം ക്ഷണിക്കേണ്ടതെന്നും അവസാനം മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ പരിഗണിക്കാവൂ എന്നും സിംഗ്വി പറഞ്ഞു. കോൺഗ്രസ് -ജനതാദൾ സഖ്യത്തിനെ പിന്തുണച്ച് എം.എൽ.എമാർ നൽകിയ കത്ത് സിംഗ്വി കോടതിയിൽ ഹാജരാക്കി.

   ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചതിനെയും സിംഗ്വി ചോദ്യം ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം തെളിയിക്കാൻ 48 മണിക്കൂറാണ് അനുവദിച്ചിരുന്നത്. യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ഏത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് പറയുന്നതെന്ന് കോടതി ചോദിക്കുകയുണ്ടായി. നിയമവശങ്ങളും പരിശോധിച്ചതിന് ശേഷമാണ് യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്നായിരുന്നു ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുൾ റോത്ത്ഗിയുടെ വാദം. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാരുണ്ടാക്കാൻ ആദ്യം വിളിക്കുകയെന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

   English summary
   Karnataka Governor Vajubhai Vala has invited the BJP to form the next government. The party's prospective Chief Minister BS Yeddyurappa will take oath tomorrow. The party has been given 15 days to prove majority in the house. The BJP has 105 lawmakers, including an Independent, in the 122-seat assembly and is 7 seats short of majority. Earlier this evening, the Governor met a delegation of the Congress and JD(S) leaders, who also staked claim to form government, claiming they have majority.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more