നരേന്ദ്ര മോദിയുടെ വാരണാസിയിലെ ജയം ചോദ്യം ചെയ്തുളള മുൻ ജവാന്റെ ഹർജി തളളി സുപ്രീം കോടതി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വാരണാസി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കൊണ്ടുളള ഹര്‍ജി സുപ്രീം കോടതി തളളി. ബിഎസ്എഫില്‍ നിന്നും പുറത്താക്കപ്പെട്ട സൈനികനായ തേജ് ബഹാദൂര്‍ യാദവ് ആണ് നരേന്ദ്ര മോദിയുടെ വിജയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് അലഹാബാദ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് കൊണ്ട് തേജ് ബഹാദൂര്‍ യാദവിന്റെ ഹര്‍ജി തളളിയത്.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തളളി. ഇതിനെതിരെയാണ് അദ്ദേഹം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. അലഹാബാദ് ഹൈക്കോടതി വിധി എതിരായതിന് പിന്നാലെ തേജ് ബഹാദൂര്‍ യാദവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഇത് 2019ല്‍ സുപ്രീം കോടതി തളളിയിരുന്നു.

2017ലാണ് തേജ് ബഹാദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്. സൈനികര്‍ക്ക് നല്കുന്ന ഭക്ഷണത്തെ കുറിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പരാതി ഉന്നയിച്ചതിനായിരുന്നു നടപടി. സൈന്യത്തില്‍ നിന്ന് പിരിച്ച് വിട്ടത് അഴിമതി മൂലമല്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാരണാസിയില്‍ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് തളളിയത്.
എന്നാല്‍ അച്ചടക്കരാഹിത്യം കാരണമാണ് സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെന്ന് തേജ് ബഹാദൂര്‍ യാദവ് പറയുന്നു. വരാണാസിയില്‍ തന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് തളളിയത് ബോധപൂര്‍വ്വമാണെന്നാണ് തേജ് ബഹാദൂര്‍ യാദവ് ആരോപിക്കുന്നത്. ചിലരുടെ സമ്മര്‍ദ്ദം ആ തീരുമാനത്തിന് പിന്നിലുണ്ടെന്നും തേജ് ബഹാദൂര്‍ യാദവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എസ്പി-ബിസ്പി സഖ്യമായ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു തേജ് ബഹാദൂര്‍ യാദവ് വരാണസിയില്‍ മത്സരിക്കാനൊരുങ്ങിയത്. എന്നാല്‍ പത്രിക തളളിയതോടെ മഹാസഖ്യത്തിന് വരാണസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications