പ്രവാചക നിന്ദാ പരാമര്‍ശം: നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി
ദില്ലി: പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ മുന്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി. പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജി പ്രോത്സാഹിപ്പിക്കാന്‍ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവര്‍ ചേര്‍ന്ന ബെഞ്ചിന് മുന്നിലാണ് ഹര്‍ജിയെത്തിയത്.
നുപൂറിന് കുറച്ച് ആശ്വാസം കൂടി നല്‍കുന്നതാണ് കോടതിയുടെ ഇടപെടല്‍. നേരത്തെ നുപൂറിനെതിരായ ഓരോ കേസും അതാത് സംസ്ഥാനങ്ങളിലേക്ക് സുപ്രീം കോടതി മാറ്റിയിരുന്നു.

വാദം കേള്‍ക്കുന്നതിനിടെ, അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ നുപൂര്‍ ശര്‍മയ്‌ക്കെതിരായ അറസ്റ്റുണ്ടാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അതേസമയം ഹര്‍ജി നിഷ്‌കളങ്കമായും വളരെ ലളിതവുമായി തോന്നാം.
എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഈ ഹര്‍ജി പരാതിക്കാരന്‍ പിന്‍വലിക്കണമെന്നും കോടതി അഭ്യര്‍ത്ഥിച്ചു. ഇത് പ്രകാരം ഹര്‍ജിക്കാരന്‍ പരാതി പിന്‍വലിച്ചു. ഇതോടെ കോടതി ഹര്‍ജി തള്ളുകയും ചെയ്തു.
അഭിഭാഷകനായ അബു സൊഹേല്‍ മറ്റൊരു അഭിഭാഷകനായ ചന്ദ് ഖുറേഷി വഴിയാണ് നുപൂര്‍ ശര്‍മ വിഷയത്തില്‍ പക്ഷപാതപരമല്ലാത്ത അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ ഈ വിഷയത്തില്‍ നൂപുര്‍ ശര്‍മയ്‌ക്കെതിരെ കടുത്ത വിമര്‍ശനവും കോടതി നടത്തിയിരുന്നു.
ടൈംസ് നൗവിന്റെ ടിവി ചര്‍ച്ചയ്ക്കിടെയാണ് നൂപുര്‍ വിവാദ പരാമര്‍ശനം നടത്തിയിരുന്നു. ഇതേ വിവാദമായതിനെ തുടര്‍ന്ന് രാജ്യത്താകെ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ബിജെപി അവരെ തള്ളിപ്പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവായ റാഷിദ് ആല്‍വിയും എന്തുകൊണ്ട് നൂപുര്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ലെന്ന് ചോദിച്ചിരുന്നു.












Click it and Unblock the Notifications