മോദിക്ക് തിരിച്ചടി; അരുണാചലിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ കോടതി പുന:സ്ഥാപിച്ചു
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിന് ശക്തമായ തിരിച്ചടി നല്‍കി സുപ്രീംകോടതി വിധി. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. അരുണാചലില്‍ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരത്തില്‍ തുടരാമെന്ന് ജസ്റ്റിസ് ജെഎസ് കേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വ്യക്തമാക്കി.
ഈ വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തുകി കോടതി വിധിയെ കുറിച്ച് പറഞ്ഞു. നബാം തുകിയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 2016 ജനുവരി 26 നാണ് നബാം തുകി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചു വിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്

തിരിച്ചടി
അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടി സുപ്രീംകേടതി റദ്ദാക്കിയത് മോദി സര്‍ക്കാറിന് വന്‍ തിരിച്ചടിയാണ്.

ഗവര്‍ണറുടെ നടപടി തെറ്റ്
സര്‍ക്കാറിനെ മറികടന്ന് നിയമസഭ സമ്മേളനം വിളിച്ച ഗവര്‍ണറുടെ നടപടി തെറ്റാണ്. നിലവിലെ സര്‍ക്കാര്‍ നിയമ വിരുദ്ധമാണെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

ജനാധിപത്യ വിജയം
ജനാധിപത്യത്തിന്റെ വിജയമാണ് സുപ്രീംകോടതി വിധിയെന്ന് അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തുകി കോടതി വിധിയെ കുറിച്ച് പറഞ്ഞു.

രാഷ്ട്ര പ്രതിസന്ധി
2015 ഡിസംബര്‍ 16ന് കോണ്‍ഗ്രസ് വിട്ട 21 എംഎല്‍എമാരും 11 ബിജെപി എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ചേര്‍ന്ന് നിയമസഭ സ്പീക്കര്‍ നബാം റെബിയെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതോടെയാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.

നിയമസഭ മന്ദിരം അടച്ചിട്ടു
നിലവിലുണ്ടായിരുന്ന സര്‍ക്കാറിനെ ഗവര്‍ണര്‍ പിരിച്ച് വിടുകയും ജനുവരി 24ന് ചേരേണ്ട നിയമസഭാ സമ്മേളനം പതിനാറിനു വിളിച്ചു ചേര്‍ക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്ത് നിയമസഭാ സ്പീക്കര്‍ നിയമസഭാ മന്ദിരം അടച്ചിട്ടിരുന്നു.

സ്പീക്കറെ ഇംപീച്ച് ചെയ്തു
നിയമസഭാ മന്ദിരം അടച്ചിട്ടതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ സഭ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുവദിച്ചിരുന്നു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ സ്പീക്കറെ ഇംപീച്ച് ചെയ്യുകയായിരുന്നു.

വിമതര്‍ക്കൊപ്പം
ഡെപ്യൂട്ടി സ്പീക്കര്‍ ടി നോര്‍ബു തോംഗ്‌ഡോക്ക് വിമതര്‍ക്കൊപ്പമായിരുന്നു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബദലായി എംഎല്‍എമാര്‍ സമ്മേളനം ചേര്‍ന്നത്.

മുഖ്യമന്ത്രിയെ പുറത്താക്കി
അറുപതംഗ നിയമസഭയില്‍ മുഖ്യമന്ത്രി അടക്കം 27 പേര്‍ ബദല്‍ സഭയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സ്പീക്കറെ ഇംപീച്ച് ചെയ്തതിന്റെ പിറ്റേ ദിവസം വിമതരും, ബിജെപി സ്വതന്ത്ര എംഎല്‍എമാരും ഒരു ഹോട്ടലില്‍ യോഗം കൂടി മുഖ്യമന്ത്രിയെ പുറത്താക്കുകയായിരുന്നു.

അഞ്ചംഗ ബഞ്ച്
അഞ്ചംഗ ഭരണ ഘടനാ ബഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കികൊണ്ട് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അരുണാചല്‍ പ്രദേശില്‍ പുന:സ്ഥാപിക്കുകയും ചെയ്ത സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

സുപ്രീംകോടതിയെ സമീപിച്ചത്
അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തുകിയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications