കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യൻ അഭയാർഥികൾ രാജ്യത്തിന് ഭീഷണി; ഭീകരർ ഉപയോഗപ്പെടുത്തുന്നു, ഒഴിപ്പിക്കണമെന്ന് കേന്ദ്രം

റോഹിംഗ്യകള്‍ സുരക്ഷാഭീഷണിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: റോഹിങ്ക്യൻ വിഷയത്തിൽ നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് സർക്കാർ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. റോഹിങ്ക്യൻഅഭയാർഥികളെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ വാദം.

 എടപ്പാടി സർക്കാരിന് ആശ്വാസം; ടിടിവി പക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കി, ഇനി വിശ്വാസ വോട്ടെടുപ്പ് എടപ്പാടി സർക്കാരിന് ആശ്വാസം; ടിടിവി പക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കി, ഇനി വിശ്വാസ വോട്ടെടുപ്പ്

rohygan

ചില ഭീകര ശക്തികൾ അഭയാർഥികളെ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കേന്ദ്രം ആരോപിക്കുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 3 ലേക്ക് മാറ്റി. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.

സുപ്രീം കോടതിയിൽ ഹർജി

സുപ്രീം കോടതിയിൽ ഹർജി

റോഹിങ്ക്യൻ അഭയാർഥികളെ നാടു കടത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ അഭായർഥികളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

 മനുഷ്യാവകാശ കമ്മീഷൻ ഹാജരായില്ല

മനുഷ്യാവകാശ കമ്മീഷൻ ഹാജരായില്ല

സർക്കാരിന്റെ റോഹിങ്ക്യൻ അഭയാർഥികളോടുള്ള നിലപടിനെതിരെ കേന്ദ്ര മനുഷ്യവകാശ കമ്മീഷൻ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ നീക്കത്തെ എതിക്കുമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇന്ന് കമ്മീഷൻ കോടതിയിൽ ഹാജരായില്ല.

 ഭീകര ബന്ധം

ഭീകര ബന്ധം

രാജ്യ സുരക്ഷ കടക്കിലെടുത്താണ് റോഹിങ്ക്യൻ അഭയാർഥികളെ നാടു കടത്തണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. ചില ശക്തികൾ അഭയാർഥികളെ ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കൂടാതെ ഇവർക്ക് ഭീകരബന്ധമുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചു.

മനുഷ്യാവകാശ ലംഘനം

മനുഷ്യാവകാശ ലംഘനം

ജീവന് സുരക്ഷിതത്വമില്ലാത്ത മ്യാന്‍മറിലേക്ക് തങ്ങളെ തിരിച്ചയക്കാനുളള നീക്കം അഭയാര്‍ഥികളുടെ മൗലികാവകാശങ്ങളുടെയും അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

 ഇന്ത്യൻ പൗരത്വമില്ല

ഇന്ത്യൻ പൗരത്വമില്ല

ഇന്ത്യന്‍ പൗരന്മാരല്ലാത്തതിനാല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ഇല്ലെന്നും അതിനാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു

 ഇന്ത്യക്കെതിരെ യുഎൻ

ഇന്ത്യക്കെതിരെ യുഎൻ

റോഹിങ്ക്യൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ നിലപാട് കടുത്ത മനുഷ്യവകാശ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ വിമർശിച്ചിരുന്നു.

English summary
he Centre on Monday filed an affidavit in the Supreme Court on the issue of deportation of Rohingya Muslims from India and told the apex court that the decision whether or not to allow refugees to settle in the country was best left to the Executive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X