ശശികലയെ സുപ്രീംകോടതിക്ക് പുല്ലുവില!! വിധി പുറപ്പെടുവിക്കാന്‍ വേണ്ടിവന്നത്....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ വിധികളിലൊന്നാണ് ചൊവ്വാഴ്ച കണ്ടത്. തമിഴ്‌നാടിനെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വളരെ പെട്ടെന്നു തന്നെ അന്ത്യമായിരിക്കുന്നു. രാജ്യം ഉറ്റുനോക്കിയ വിധിയായിരുന്നു ഇതെങ്കിലും സുപ്രീംകോടതിക്ക് ഇതു പ്രഖ്യാപിക്കാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

ആകാംക്ഷയുടെ നിമിഷങ്ങള്‍

എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വിധി കൂടി ആയതിനാല്‍ സുപ്രീം കോടതിയില്‍ ആകാംക്ഷയുടെ മണിക്കൂറുകളായിരുന്നു. കോര്‍ട്ടറൂം ആറിലാണ് ശശികലയുടെ വിധി പ്രഖ്യാപിച്ചത്.

ജഡ്ജിമാര്‍ പറഞ്ഞത്

ഹൗസ് ഫുള്ളായിരുന്ന കോടതി മുറിയില്‍ ശശികല അനുകൂലികളും ശശികല വിമതരും ഉണ്ടായിരുന്നു. ഇതു വളരെ ശ്രദ്ധേയമായ വിധിയാണ്. അതു വായിക്കാമെന്ന് ജസ്റ്റിസ് പിനാക്കി ചന്ദ്രബോസ് പറഞ്ഞു. തുടര്‍ന്നു രണ്ടാമത്തെ ജഡ്ജി അമിതാവ റോയ് വിധി വായിക്കുകയായിരുന്നു.

ഏറെ മുമ്പ് തന്നെ ആളുകള്‍ നിറഞ്ഞു

രാവിലെ 10.30നാണ് വിധി പ്രഖ്യാപിക്കേണ്ടിയിരുന്നതെങ്കിലും ഇതിന്റെ ഒരു മണിക്കൂര്‍ മുമ്പ് തന്നെ കോടതി പരിസരം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു

വിധി വന്നപ്പോള്‍ നടന്നത്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയടക്കം മൂന്നു പേരും കുറ്റക്കാരാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതോടെ ഏങ്ങും ബഹളമായി. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ ബ്രേക്കിങ് നല്‍കാനായി തിരക്കുകൂട്ടി.

English summary
It took only a few minutes for two Supreme Court judges to announce the decision that abruptly cut short the political career of VK Sasikala, a long-time companion of J Jayalalithaa.
Please Wait while comments are loading...