പുകയിലെ മുന്നറിയിപ്പ് നിര്‍ബന്ധം, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ടെന്ന് സുപ്രിംകോടതി

  • Written By: Vaisakhan
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: പുകവലിക്കാര്‍ക്കും പുകയില കമ്പനികള്‍ക്കും ഏറെ ആശ്വാസം പകര്‍ന്നിരുന്ന വിധിയായിരുന്നു കര്‍ണാടക ഹൈക്കോടതിയുടേത്. പുകയില ഉല്‍പന്നങ്ങളുടെ പെട്ടിക്ക് മുകളില്‍ ആരോഗ്യ സംബന്ധമായ മുന്നറിയിപ്പുകള്‍ ആവശ്യമില്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി വിധി. എന്നാല്‍ വിധിക്ക് അധികം കാലം ആയുസ്സില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇപ്പോള്‍ സുപ്രിംകോടതി തന്നെ ആ വിധി റദ്ദാക്കിയിരിക്കുകയാണ്.

1

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിയമത്തിന് ബാധ്യതയുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിഗരറ്റിനും മറ്റ് പുകയില ഉല്‍പ്പനങ്ങളുടെ പായ്ക്കുകളിലും 85 ശതമാനവും മുന്നറിയിപ്പുകള്‍ക്കായി മാറ്റിവയ്ക്കുന്നതിനെതിരേ സിഗരറ്റ് കമ്പനികളാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതി നിയമം റദ്ദാക്കിയത്.

മറ്റ് മന്ത്രാലയങ്ങളോടൊന്നും ചോദിക്കാതെ ആരോഗ്യ മന്ത്രാലയം നിര്‍ബന്ധിച്ച് ഈ നിയമം നിര്‍മാതാക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ വിധിക്കെതിരേ കര്‍ണാടകയില്‍ പുകയില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

2

എന്ത് ഉല്‍പ്പന്നം വാങ്ങുമ്പോഴും ഗുണമുള്ളതാണോ ദോഷമുള്ളതാണോ എന്ന് നാം മനസിലാക്കണം. പുകയില പോലെ ഗുരുതരമായ രോഗം ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളാണെങ്കില്‍ അതിന്റെ ദുരന്തങ്ങളെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കേണ്ടതുണ്ട്. ശരീരത്തിന് ദോഷമാണെന്ന് അവര്‍ മനസിലാക്കുന്നതിന് വേണ്ടിയാണിതെന്നും സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കി.കോടതി വിധി ആരോഗ്യ മന്ത്രാലയത്തിനും ഗുണകരമാണ്. നിയമം ശക്തമാക്കാനും ഇത് മന്ത്രാലയത്തെ സഹായിക്കും. നിലവില്‍ ലോകത്തേറ്റവും കര്‍ശനമായ പുകയില നിയന്ത്രണ നിയമമുള്ളത് ഇന്ത്യയിലാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
supreme court sets aside order cancelling larger tobacco health warnings

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്