ആധാര്‍ കേസ് പരിഗണിക്കാന്‍ ഒമ്പതംഗ ബെഞ്ച്: അന്തിമ വാദം ബുധനാഴ്ച

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആധാര്‍കാര്‍ഡ് സംബന്ധിച്ച വിഷയങ്ങളില്‍ വാദം കേള്‍ക്കാന്‍ ഒമ്പതംഗ ബെഞ്ചിനെ നിയോഗിച്ചു. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനാണ് ബെഞ്ചിനെ നിയമിച്ചിട്ടുള്ളത്. ഈ ബെഞ്ചായിരിക്കും ബുധനാഴ്ച കേസില്‍ വാദം കേള്‍ക്കുക. നേരത്തെ ജൂലൈ 12 ന് ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി അഞ്ചംഗ ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ആധാര്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളും ഇതേ ബെഞ്ചായിരിക്കും വാദം കേള്‍ക്കും. അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍, മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ധവാന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഭരണഘടനാനുസൃതമല്ലെന്ന് ആരോപിച്ചുള്ള പരാതികളിലാണ് പ്രത്യക ബെഞ്ച് വാദം കേള്‍ക്കുക. പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഒരു ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണമാണ് ഹര്‍ജിക്കാരുടേത്. ആധാറുമായി ബന്ധപ്പെട്ട പരാതികളിന്‍ മേല്‍ ഇനി പ്രത്യക ബെഞ്ചായിരിക്കും വാദം കേള്‍ക്കുക എന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചാണ് ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക ഭരണ ഘടനാ ബഞ്ച് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

 supremecourt-1

അഞ്ചോ അതിലധികമോ ആളുകളുള്‍പ്പെടുന്ന ആധാറുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ തീരുമാനമെടുക്കട്ടെ എന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചത്. പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് ജസ്തി ജെ ചെലമേശ്വര്‍ അദ്ധ്യക്ഷനായ മൂന്നംഗം ബെഞ്ച് ഹര്‍ജിക്കാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു .

English summary
The Supreme Court on Tuesday set up a 9-judge bench to examine whether right to privacy is a fundamental right under Constitution. The SC decision to form the 9-judge bench came while hearing petitions on linking of PAN card with Aadhaar.
Please Wait while comments are loading...