ലെഫ്റ്റനന്റ് ഗവര്‍ണറെന്താ സൂപ്പര്‍ പവറാണോ, മാലിന്യ പ്രശ്‌നം പരിഹരിക്കണം, തുറന്നടിച്ച് സുപ്രീം കോടതി
ദില്ലി: അരവിന്ദ് കെജ്‌രിവാളും ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള പോരിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രധാന അധികാര കേന്ദ്രമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുവെന്നാണ് കെജ്‌രിവാളിന്റെ പരാതി. ഇപ്പോഴിതാ സുപ്രീം കോടതി തന്നെ തുറന്നടിച്ചിരിക്കുകയാണ് ഗവര്‍ണര്‍ക്കെതിരെ. അനില്‍ ബൈജാല്‍ സൂപ്പര്‍ പവറാണോ എന്നാണ് കോടതിയുടെ ചോദ്യം. ദില്ലിയിലെ മാലിന്യം പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അദ്ദേഹം വിനിയോഗിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ദില്ലിയില്‍ ഒന്നടങ്കം മാലിന്യങ്ങള്‍ കൂമ്പാരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. എനിക്കാണ് അധികാരമെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങളൊന്നും ചെയ്യുന്നില്ല. നിങ്ങള്‍ സൂപ്പര്‍ പവറാണെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ജസ്റ്റിസ് എംബി ലോകുറിന്റെയും ദീപക് ഗുപ്തയുടെയും ചോദ്യങ്ങള്‍. മാലിന്യ നിര്‍മാര്‍ജനത്തിന് യോഗങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഗവര്‍ണറുടെ തീരുമാനം ഉട്ടോപ്യനാണെന്നും കോടതി പരിഹസിച്ചു. നേരത്തെ മാലിന്യം നീക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ചുമതലയാണെന്നും ഇത് തന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ഗവണര്‍ പറഞ്ഞിരുന്നു.
മാലിന്യം നീക്കം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് എത്ര നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ചു. ഈ ക്രമക്കേട് പരിഹരിക്കാന്‍ നിങ്ങള്‍ എത്ര സമയമെടുക്കും തുടങ്ങിയ ചോദ്യങ്ങളും കോടതി ആരാഞ്ഞിട്ടുണ്ട്. നേരത്തെ ലെഫ് ഗവര്‍ണര്‍ക്കാണോ സര്‍ക്കാരിനാണോ കൂടുതല്‍ അധികാരമെന്ന വിഷയത്തില്‍ ദില്ലി സര്‍ക്കാരിന് കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിരുന്നു. ഈ വിഷയത്തില്‍ തിരിച്ചടി കിട്ടിയതിന് പിന്നാലെയാണ് അനില്‍ ബൈജാലിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ദില്ലിയില്‍ പലര്‍ക്കും അസുഖങ്ങള്‍ മാലിന്യത്തിലൂടെ പടരുന്നുണ്ടെന്നും ഈ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications