Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി: വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി

ദില്ലി: മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കലാപത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വിജ്ഞാപനം പിന്‍വലിക്കാനാണ് പരമോന്നത കോടതിയുടെ നിര്‍ദ്ദേശം. കലാപത്തില്‍ ഇരയായ മുസ്ലിങ്ങള്‍ക്ക് 90 കോടി രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു എന്നായിരുന്നു അഖിലേഷ് യാദവ് സര്‍ക്കാരിന്റെ വിജ്ഞാപനം.

സ്വന്തം ഗ്രാമങ്ങളില്‍ നിന്നും മാറിത്താമസിക്കാനായി ഓരോ മുസ്ലിം കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടത്. സാമുദായിക വേര്‍തിരിവ് സൃഷ്ടിക്കുന്ന ഇത്തരമൊരു വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കാന്‍ പാടില്ലായിരുന്നു എന്ന് കോടതി കുറ്റപ്പെടുത്തി.

Muzaffarnagar-riots

വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍, ഹിന്ദുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള സാമുദായിക വേര്‍തിരിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പരമോന്നത കോടതി അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ തയ്യാറാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കലാപത്തില്‍ നഷ്ടം സംഭവിച്ച മഴുവന്‍ ആളുകള്‍ക്കും പരിഹാരം കിട്ടുന്ന തരത്തില്‍ വിജ്ഞാപനം വീണ്ടും തയ്യാറാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.

ആഗസ്ത് സെപ്തംബര്‍ മാസങ്ങളില്‍ ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ ഉണ്ടായ വര്‍ഗീയകലാപത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിന്ദു - മുസ്ലിം സമുദായങ്ങളിലെ ആളുകളാണ് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+