കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉദ്ദേശിച്ചത് മദ്യ നിരോധനമല്ല'; കൂടുതല്‍ വിശദീകരണവുമായി സുപ്രീംകോടതി

  • By Akshay
Google Oneindia Malayalam News

ദില്ലി: മദ്യ വില്‍പ്പന സംബന്ധിച്ച് സുപ്രീം കോടതിയുടെ കൂടുതല്‍ വിശദീകരണം. റോഡപകടങ്ങള്‍ ഒഴിവാക്കാനാണ് ദേശീയ പാതയോരത്തെ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ നിരോധിച്ചത്. ഇതിലൂടെ മദ്യ നിരോധനമല്ല ഉദ്ദേശിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു.

ദേശീയപാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച വിധിയെ ചോദ്യം ചെയ്തവരില്‍ കൂടുതലും സ്വകാര്യ വ്യക്തികളാണെന്നും കോടതി ചൂണ്ടിക്കാട്ടി. അപകടങ്ങളില്‍ മരിച്ചവരേക്കുറിച്ച് ആരും പറയുന്നില്ല. സുപ്രീം കോടതി വിധി സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമായിരുന്നുവെങ്കില്‍ അവര്‍ ഹര്‍ജിയുമായി എത്തുമായിരുന്നുവെന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

 സര്‍ക്കാര്‍

സര്‍ക്കാര്‍

സംസ്ഥാന പാത ഏതെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. ഈ അധികാരം അവര്‍ക്ക് വിനിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

 ബിവറേജ് ഔട്ട്‌ലെറ്റ്

ബിവറേജ് ഔട്ട്‌ലെറ്റ്

കേരളത്തില്‍ ദേശീയ പാതയോരത്ത് 170 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഉള്ളതെന്നും വിധി വന്നതിന് ശേഷം അവ മാറ്റി സ്ഥാപിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പിലാകാകനായില്ലെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.

 ഹര്‍ജി

ഹര്‍ജി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷനും ഹര്‍ജി നല്‍കിയിട്ടുണ്ട്.

 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍

മദ്യവില്‍പ്പന കേന്ദ്രങ്ങള്‍

നിലവിലുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ തുടരാന്‍ വിധിയില്‍ ഭേദഗതി വരുത്തണമെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

English summary
Supreme Court statement about liquor sale in national highway side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X