600 കോടി രൂപ കെട്ടിവെച്ചില്ലെങ്കില്‍ ജയിലില്‍ പോകാമെന്ന് സഹാറ മേധാവിയോട് കോടതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് ജയിലിലായ സഹാറ മേധാവി സുബ്രത റോയിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഫിബ്രവരി ആറിന് മുമ്പ് 600 കോടി രൂപ അടച്ചില്ലെങ്കില്‍ വീണ്ടും ജയിലില്‍ പോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിലവില്‍ പരോളിലാണ് സുബ്രത റോയ്.

2014 മെയിലാണ് സുബ്രത റോയ് നിക്ഷേപകരെ കബളിപ്പിച്ച കേസില്‍ ജയിലിലാകുന്നത്. 17600 കോടി രൂപ 15 ശതമാനം പലിശയോടെ തിരികെ നല്‍കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. തന്റെ ഇടക്കാലജാമ്യം ഇടക്കാല ജാമ്യം നീട്ടണമെന്ന സുബ്രത റോയിയുടെ ആവശ്യം പരിഗണിക്കെയാണ് കോടതി പണം കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടത്.

supreme-court

സുബ്രത റോയ് സമര്‍പ്പിച്ച പണം തിരിച്ചടക്കല്‍ പ്ലാനിനെ കുറിച്ച് അഭിപ്രായമറിയിക്കാന്‍ സുപ്രീം കോടതി, സെബിയ്ക്കും കേസിലെ അമിക്കസ് ക്യൂറിയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പണം കെട്ടിവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സുബ്രത റോയി കോടതിയില്‍ കീഴടങ്ങേണ്ടതായിവരും.


English summary
Supreme Court tells Sahara chief Subrata Roy to deposit Rs600 crore by 6 February
Please Wait while comments are loading...