കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭം അലസിപ്പിക്കാം, ഭർത്താവിന്റെ അനുമതി വേണ്ടെന്നു സുപ്രീം കോടതി

ഭർത്താവും ഭാര്യും പിണങ്ങിക്കഴിയുന്ന സാഹചര്യത്തിൽ ഗർഭം നശിപ്പിക്കാനുള്ള ഭാര്യയുടെ തീരുമാനം ശരിയാണെന്നും കോടതി നിരീക്ഷിച്ചു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രായപൂർത്തിയായ സ്ത്രീക്ക് ഗർഭം അലസിപ്പിക്കാനോ ഗർഭം ഉപേക്ഷിക്കാനോ അവകാശമുണ്ടെന്ന് സുപ്രീം കോടതി . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഹൈകോടതി വിധി അംഗീകരിച്ചു. തന്റെ അനുമതിയില്ലാതെ ഭാര്യ ഗർഭഛിത്രം നടത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതാണ് സുംപ്രീംകോടതി തള്ളിയത്.

 ആ നിമിഷത്തിനു വേണ്ടി ഇനിയും കാത്തിരിക്കണം, രാഹുൽ ഗാന്ധിയുടെ സ്ഥാനരോഹണം ഇനിയും വൈകും, കാരണം ഇത്... ആ നിമിഷത്തിനു വേണ്ടി ഇനിയും കാത്തിരിക്കണം, രാഹുൽ ഗാന്ധിയുടെ സ്ഥാനരോഹണം ഇനിയും വൈകും, കാരണം ഇത്...

ഭർത്താവും ഭാര്യും പിണങ്ങിക്കഴിയുന്ന സാഹചര്യത്തിൽ ഗർഭം നശിപ്പിക്കാനുള്ള ഭാര്യയുടെ തീരുമാനം ശരിയാണെന്നും കോടതി നിരീക്ഷിച്ചു.നിയമപരമായി നോക്കിക്കാണുമ്പോൾ ഗർഭം ഒഴിവാക്കാൻ ഭർത്താവിന്റെ ആവശ്യമോ സമ്മതമോ ഇല്ലെന്ന നിലപാടാണ് കോടതിക്കുള്ളത്. മുതിർന്നയാളും മാതാവും കൂടിയായ സ്ത്രീ ഗർഭം ആഗ്രഹിക്കുന്നില്ല. മാനസിക പ്രശ്നമുള്ള ഒരു സ്ത്രീക്കുപോലും ഗർഭഛിത്രം അവസാനിപ്പിക്കാനുള്ള അവകാശമുണ്ടെന്നും കോതി പറഞ്ഞു.

delevry

 ഏതു നിമിഷവും അത് സംഭവിക്കാം , രണ്ടും കൽപിച്ച് യുഎസും ദക്ഷിണ കൊറിയയും, ലക്ഷ്യം ഉത്തരകൊറിയ ഏതു നിമിഷവും അത് സംഭവിക്കാം , രണ്ടും കൽപിച്ച് യുഎസും ദക്ഷിണ കൊറിയയും, ലക്ഷ്യം ഉത്തരകൊറിയ


1994 ലാണ് പരാതിക്കാരായ ദമ്പതികൾ വിവാഹിതരായത്. 1995ൽ ഇവർക്ക് ഒരു മകൻ ജനിച്ചു. ദമ്പതിമാർ തമ്മിൽ വഴക്ക് ആരംഭിച്ചതിനെ തുടർന്ന് 1999 മുതൽ ഭാര്യ ചണ്ഡീഗഡിൽ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് ചണ്ഡീഗഡിലെ ലോക് അദാലത്ത് ദമ്പതിമാരെ പാനിപത്തിലുള്ള ഭർത്താവിന്റെ വീട്ടിൽ ഒരുമിച്ചു കഴിയാൻ പ്രേരിപ്പിക്കുകയും 2002 നവംബർ മുതൽ ഇവർ ഒരുമിച്ചു ജീവിച്ചുതുടങ്ങുകയും ചെയ്തു. 2003 ജനുവരിയിൽ സ്ത്രീ വീണ്ടും ഗർഭിണിയായി. ഇതിനിടെ ഇരുവരും തമ്മിലെ പ്രശ്നങ്ങൾ വീണ്ടും ആവർത്തിച്ചപ്പോൾ സ്ത്രീ ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ ഭർത്താവ് ഇതിനെ എതിർത്തിരുന്നു. തുടർന്ന് യുവതിയുടെ മാതാപിതാക്കളോടൊപ്പം ചണ്ഡിഗഢിലേക്ക് പോയി. ഗർഭച്ഛിദ്രത്തിനുള്ള ആശുപത്രി രേഖകളിൽ ഒപ്പുവെക്കാൻ ഭർത്താവ് വിസമ്മതിച്ചുവെങ്കിലും സ്ത്രീ ചണ്ഡീഗഢ് ആശുപത്രിയിൽ വെച്ച് ഗർഭം അലസിപ്പിക്കുകയായിരുന്നു

English summary
The Supreme Court has dismissed a man's petition seeking damages from his estranged wife for undergoing abortion without his consent, and ruled that an adult woman had an unimpeachable right to give birth or terminate pregnancy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X