കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ സത്കാരം ഉപേക്ഷിച്ചു! 16 ലക്ഷം രൂപ സൈനീകരുടെ കുടുംബത്തിന് നല്‍കി

  • By
Google Oneindia Malayalam News

സൂറത്ത്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്ക് സഹായഹസ്തവുമായി സൂറത്തില്‍ നിന്നുള്ള സേത്ത് കുടുംബം. കുടുംബത്തിലെ ഇളമുറക്കാരിയുടെ വിവാഹത്തിന് ആഡംബരങ്ങള്‍ ഒഴിവാക്കി 11 ലക്ഷം രൂപയാണ് ഇവര്‍ മരിച്ച സൈനീകരുടെ കുടുംബത്തിനായി നല്‍കിയത്.

pulwama77-1550313

ഫിബ്രവരി 15 നായിരുന്നു കുടുംബത്തിലെ ഇളംതലമുറക്കാരിയായ അമിയുടേയും സാംഗ്വി കുടുംബത്തിലെ മീട്ടിന്‍റേയും വിവാഹം. വിവാഹത്തിന് തലേദിവസമാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. ഇതോടെ വിവാഹത്തിന് ശേഷം ഒരുക്കിയിരുന്ന ആഡംബര സല്‍ക്കാരം വേണ്ടെന്നു വെച്ച കുടുംബം 11 ലക്ഷം രൂപ സൈനീകരുടെ കുടുംബത്തിനായി കൈമാറി. കൂടാതെ 5 ലക്ഷം രൂപ സൈനീകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്കും കൈമാറി.

ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്നത്. ഭീകരാക്രമണത്തില്‍ 40 സൈനീകരുടെ ജീവനാണ് നഷ്ടമായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ ജവാന്‍മാരില്‍ പലരുടേയും നില ഗുരുതരമാണ്.

English summary
Surat Couple Cancels Wedding Reception To Donate ₹11 Lakh To Familes Of Martyred CRPF Jawans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X