മുഹമ്മദ് ഫാസില്‍ വധം; ആറ് പേര് കൂടി അറസ്റ്റില്‍, പോലീസ് പറയുന്നത് ഇങ്ങനെ
മംഗളൂരു: മുഹമ്മദ് ഫാസില്‍ വധക്കേസില്‍ ആറ് പേര് കൂടി അറസ്റ്റില്‍. വാടകയ്ക്കെടുത്ത കാറിലെത്തിയാണ് അക്രമികള്‍ കൊലപാതകം നടത്തിയതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് കാര്‍ വാടകയ്ക്ക് എടുത്തത്. ഒരു ദിവസം 5000 രൂപയാണ് വാടക നിശ്ചയിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മോഹന്‍ സിങ്, ശ്രീനിവാസ് കതിപല്ല, ഗിരിധര്‍, ദീക്ഷിത്, അഭിഷേക്, സുഹാസ് ഷെട്ടി എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. അജിത് കാസ്ട്ര എന്ന വ്യക്തിയില്‍ നിന്നാണ് പ്രതികള്‍ കാര്‍ വാടകയ്ക്ക് എടുത്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ അക്രമികള്‍ എത്തിയ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.

എന്തിനാണ് മുഹമ്മദ് ഫാസിലിനെ അക്രമികള്‍ ലക്ഷ്യമിട്ടത് എന്ന് പോലീസിന് വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അപേക്ഷ. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിനുള്ള കാരണം വ്യക്തമാകൂ എന്ന് കമ്മീഷണര്‍ പറഞ്ഞു. പല സാധ്യതകള്‍ പോലീസ് കാണുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്ത ശേഷമേ ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തൂ എന്നും കമ്മീഷണര്‍ പറഞ്ഞു.
മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തില്‍ മുഖ്യപങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന വ്യക്തികളാണ് സുഹാസ് ഷെട്ടിയും അഭിഷേകും. ജൂലൈ 26ന് രാത്രിയാണ് കൊലപാതം നടത്തുന്നത് സംബന്ധിച്ച് പ്രതികള്‍ ധാരണയുണ്ടാക്കിയത്. ജൂലൈ 27ന് ഉച്ചയ്ക്ക് ശേഷം ആക്രമണം നടത്താനായിരുന്നു പദ്ധതി. ഈ ദിവസം പ്രതികള്‍ ഒത്തുചേര്‍ന്നെങ്കിലും ലക്ഷ്യം സാധിച്ചില്ല. തൊട്ടടുത്ത ദിവസം സുഹാസ് ഷെട്ടിക്ക് മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാകേണ്ടതുണ്ടായിരുന്നു. ഈ സമയം മറ്റു പ്രതികള്‍ മുഹമ്മദ് ഫാസിലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ജൂലൈ 28ന് രാത്രിയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
സുഹാസ്, മോഹന്‍, അഭിഷേക് എന്നിവരാണ് ഫാസിലിനെ ആക്രമിച്ചത്. ഗിരീധര് ആണ് കാര്‍ ഓടിച്ചത്. ദീക്ഷിത് കാറില്‍ തന്നെ ഇരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നാണ് പ്രതികളുടെ ഓരോ നീക്കങ്ങളും മനസിലാക്കിയത്. അറസ്റ്റ് ചെയ്ത വേളയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും ചില അനുമാനങ്ങളുമാണ് പോലീസിനുള്ളത്. ഇനി വിശദമായ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ. മാംഗ്ലൂരിലെ സൂറത്ത്കല്ലിലുള്ള ബീജെ ടെക്സ്റ്റയില്‍സ് നടത്തുകയായിരുന്നു മുഹമ്മദ് ഫാസില്‍. കാസര്‍കോട് നിന്നുള്ള മുസ്ലിം യുവാവും ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവും കൊല്ലപ്പെട്ട പിന്നാലെയാണ് മുഹമ്മദ് ഫാസില്‍ കൊല്ലപ്പെട്ടത്. മൂന്ന് കേസിലും അന്വേഷണം തുടരുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications