കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുറങ്ങിക്കോ ഞങ്ങള്‍ കാവലുണ്ടെന്ന് പാക് സേനയുടെ ട്വീറ്റ്; മണിക്കൂറുകള്‍ക്കകം ഇന്ത്യയുടെ ആക്രമണം

Google Oneindia Malayalam News

ലാഹോര്‍: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജയ്ഷെ മുഹമ്മദായിരുന്നു പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍ന്‍മാരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇതോടെ പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് തിരിച്ചടിയുണ്ടാവുമെന്ന് പാകിസ്താന്‍ പ്രതീക്ഷിച്ചിരിന്നെങ്കിലും പുല്‍‌വാമക്ക് കൃത്യം പന്ത്രണ്ടാംനാള്‍ ഇന്ത്യ നല്‍കിയത് പ്രതീക്ഷകള്‍ക്കപ്പറുത്തുള്ള തിരിച്ചടിയായിരുന്നു. ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ പ്രതിരോധ മന്ത്രാലയത്തിന് നേരെ വ്യാപക ട്രോളുകളാണ് ട്വിറ്ററില്‍ നിറയുന്നത്.

12.06 ന്

12.06 ന്

ബാല്‍ക്കോട്ടില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന ഇന്നലെ പുലര്‍ച്ചെ 3.45 ന് ആക്രമണം നടത്തുന്നതിന് മുന്നേ 12.06 ന് പാകിസ്താന്‍ ഡിഫൈന്‍സ് എന്ന ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റാണ് പ്രധാനമായും പരിഹാസങ്ങള്‍ക്ക് ആധാരമായിരിക്കുന്നത്.

ഉറങ്ങിക്കോളു

ഉറങ്ങിക്കോളു

' നിങ്ങള്‍ നന്നായി ഉറങ്ങിക്കോളു.. പാകിസ്താന്‍ എയര്‍ഫോഴ്സ് ഉണര്‍ന്നിരിപ്പുണ്ട്' എന്നായിരുന്നു പാക് ഡിഫന്‍സിന്‍റെ പ്രമോഷനായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ പേജില്‍ കുറിച്ചത്. പാകിസ്താന്‍ യുദ്ധവിമാനത്തിന്‍റെ ചിത്രം കൂടി ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ് പുറത്തുവന്നത്.

ശക്തമായ തിരിച്ചടി

ശക്തമായ തിരിച്ചടി

ട്വീറ്റ് പുറത്ത് വന്ന് ഏതാനും മണിക്കൂറുകള്‍ കഴിയുന്നതിന് മുന്നെയായിരുന്നു ഇന്ത്യന്‍ വ്യോമാസേന ശക്തമായ തിരിച്ചടി നല്‍കിയത്. ഇതോടെ ഈ ട്വിറ്റര്‍ പേജില്‍ പരിഹാസങ്ങള്‍ നിറയാന്‍ തുടങ്ങി. ട്വിറ്റര്‍ കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ള ട്രോളുകളും സജീവമാണ്.

ഒമര്‍ അബ്ദുള്ളയടക്കം

ഒമര്‍ അബ്ദുള്ളയടക്കം

ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയടക്കമുള്ള നിരവധിയാളുകളാണ് ഈ ട്വീറ്റിന്‍റെ പേരില്‍ പാകിസ്താന്‍ എയര്‍ഫോഴ്സിനേയും എതിര്‍ രാജ്യത്തിന്‍റെ പ്രതിരോധ ശക്തിയേയും ട്രോളുന്നത്.

ഇതെല്ലാവര്‍ക്കും സംഭവിക്കും

ഇതെല്ലാവര്‍ക്കും സംഭവിക്കും

നമ്മള്‍ ചെയ്തിട്ടില്ലെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന എന്നാലിപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ പറ്റാത്ത ട്വീറ്റുകളുടെ ലിസ്റ്റില്‍പ്പെടുത്താവുന്ന ഒന്നാണിത്. പേടിക്കേണ്ട, ഇതെല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. പക്ഷേ ഇതുപോലൊന്ന് എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.

ശിവരാത്രി സന്ദേശം

ശിവരാത്രി സന്ദേശം

മറ്റുപലരും ഈ ട്വീറ്റ് ആധാരമാക്കി പാകിസ്താന്‍ സൈന്യത്തിനെ പരിഹസിക്കുന്നുണ്ട്. നിങ്ങള്‍ ഉണര്‍ന്നിരിന്നിട്ട് എന്ത് കാര്യം എല്ലാം പോയില്ലേ എന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്. ഉണര്‍ന്നിരിക്കുന്ന നിങ്ങള്‍ക്ക് ശിവരാത്രി സന്ദേശം നേരാനാണ് ഇന്ത്യന്‍ സേന ബോംബുകള്‍ വര്‍ഷിച്ചതെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ട്വീറ്റ്

ഒമര്‍ അബ്ദുള്ള

ഉണര്‍ന്നിരിക്കുന്ന പാക് സേന

ട്രോള്‍ വീഡിയോ

യുദ്ധവിമാനം നഷ്ടപ്പെട്ടു

യുദ്ധവിമാനം നഷ്ടപ്പെട്ടു

അതേസമയം ഇന്ന് രാവിലെയുണ്ടായ പാക് ആക്രമണത്തില്‍ യുദ്ധവിമാനമായ മിഗ് 21 നഷ്ടമായതായും വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചു വന്നിട്ടില്ലെന്നും ഇന്ത്യസ്ഥിരികീരിച്ചു. പാക് ആക്രമണ ശ്രമം ഇന്ത്യ ശക്തമായി പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

വിവരങ്ങൾ കിട്ടാനുണ്ട്

വിവരങ്ങൾ കിട്ടാനുണ്ട്

പാക് ആക്രമണ ശ്രമത്തെ തിരോധിക്കുന്നതിനിടയിലായിരുന്നു വിമാനം നഷ്ടമായതും വൈമാനികനെ കാണാതായതും. കുടുതൽ വിവരങ്ങൾ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. വ്യോമസേനയുടെ പ്രതിനിധി എയര്‍ വൈസ് മാര്‍ഷൽ ആര്‍ജികെ കപൂറും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

എഎന്‍ഐ ട്വീറ്റ്

രവീഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

English summary
Surgical Strike 2: Pak Twitter says sleep tight, PAF is awake. Jaag ke kya ukhaad lia, asks India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X