വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക്? പാകിസ്താന് വിറച്ചു എന്ന് റിപ്പോര്‍ട്ട്... കേന്ദ്രം പറയുന്നത് മറ്റൊന്ന്
ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന് റിപ്പോര്‍ട്ട്. പാക് അധീന കശ്മീരില്‍ നടത്തിയ ആക്രമണത്തില്‍ സായുധ സംഘങ്ങളുടെ നാല് ലോഞ്ചിങ് പാഡുകള്‍ തകര്‍ത്തു എന്നാണ് വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതോടെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു.
2019ല്‍ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണവും ബാലക്കോട്ടില്‍ സൈന്യം നടത്തിയ തിരിച്ചടിയുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ബാലക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാകിസ്താന് ശക്തമായ പ്രഹരം ഏല്‍പ്പിക്കാന്‍ സൈന്യത്തിന് സാധിച്ചു. സമാനമായ വാര്‍ത്തയാണ് ഇപ്പോഴും പ്രചരിക്കുന്നത്.

അതേസമയം, വാര്‍ത്ത നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്തുവന്നു. സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ല എന്ന് മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ ബാലക്കോട്ടിനോട് ചേര്‍ന്ന ഭാഗത്ത് നുഴഞ്ഞുകയറ്റ ശ്രമം നടന്നിരുന്നു എന്നും അത് സൈന്യം തകര്‍ത്തു എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്ക് ആയിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പാകിസ്താനില്‍ നിന്ന് രണ്ടു പേര് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു എന്ന രഹസ്യവിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇത് തടയുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി എന്നായിരുന്നു ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് അതിര്‍ത്തിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ ആക്രമണം നടന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ജിക്കല്‍ സ്ട്രൈക്കില്‍ സായുധ സംഘത്തിലെ എട്ട് പേരെ കൊലപ്പെടുത്തി എന്നും വാര്‍ത്തയിലുണ്ടായിരുന്നു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം സൈനികര്‍ മടങ്ങിയെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നില്ല എന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ എന്താണ് അതിര്‍ത്തിയില്‍ സംഭവിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തു.
ബാലക്കോട്ടെ സെക്ടറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ട് എന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മേഖലയില്‍ പരിശോധന ശക്തമാക്കി. തന്ത്രപ്രധാന മേഖലകളില്‍ നിരീക്ഷണം തുടര്‍ന്നു. അക്രമികള്‍ എത്തിയ വേളയില്‍ ശക്തമായ തിരിച്ചടി നല്കി. ഈ വേളയില്‍ അവര്‍ പിന്തിരിഞ്ഞു. മോശം കാലാവസ്ഥായാണ് അക്രമികള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ കാലാവസ്ഥയില്‍ മാറ്റം വന്നപ്പോള്‍ സൈന്യം മേഖലയില്‍ വ്യാപകമായ പരിശോധന നടത്തി. എകെ 47, വെടിയുണ്ടകള്‍, ഗ്രനേഡ്, പാകിസ്താനിലെ മരുന്നുകള്‍ എന്നിവ കണ്ടെത്തി. നിയന്ത്രണ രേഖയോട് ചേര്‍ന്ന ഭാഗത്ത് ദുരൂഹമായ രീതിയില്‍ രക്തം കാണപ്പെട്ടു. വെടിയേറ്റ് പരിക്കേറ്റ അക്രമികള്‍ മരിച്ചുവെന്നാണ് വിവരം ലഭിച്ചതെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications