കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റുകള്‍ കുത്തനെ കുറയും! ആഭ്യന്തര സര്‍വ്വേകളില്‍ തലപുകഞ്ഞ് ബിജെപി.. സഖ്യത്തിനായി നെട്ടോട്ടം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
സീറ്റുകള്‍ കുത്തനെ കുറയും, ബിജെപിക്ക് തിരിച്ചടി | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് യുപി. 2014 ല്‍ ആകെയുള്ള 80 സീറ്റില്‍ 71 ഉം നേടിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ യുപിയില്‍ ബിജെപിയെ സംബന്ധിച്ച് ഒട്ടും പന്തിയല്ല കാര്യങ്ങള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പ് തൂത്തുവാരാന്‍ സഹായിച്ച മോദി പ്രഭാവം ഇല്ല. സഖ്യകക്ഷിയായ എസ്ബിഎസ്പി മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇതൊന്നും പോരാതെ കോണ്‍ഗ്രസ് തുറുപ്പ് പ്രിയങ്കാ ഗാന്ധിക്ക് യുപിയുടെ ചുമതലയും നല്‍കി. പരാജയ ഭീതിയില്‍ ചെറുപാര്‍ട്ടികളെ സഖ്യത്തിനായി സമീപിച്ചിരിക്കുകയാണ് ബിജെപി.

 നിര്‍ണായകം യുപി

നിര്‍ണായകം യുപി

2009 ല്‍ വെറും 116 ലോക്സഭാ സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 2014 ല്‍ ഇത് 282 ആയി ഉയര്‍ന്നു. ഇതില്‍ ഏറിയ പങ്കും നേടിയതാവട്ടെ ഉത്തര്‍പ്രദേശില്‍ നിന്നും. 80 ലോക്സ്ഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്.

 മാന്ത്രിക സംഖ്യ

മാന്ത്രിക സംഖ്യ

ഇതില്‍ 2014 ല്‍ 71സീറ്റുകളും ബിജെപി നേടി. സഖ്യകക്ഷിയായ അപ്നാ ദള്‍ 2 സീറ്റുകളും നേടി. ഉത്തര്‍പ്രദേശില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിലൂടെയാണ് 2014ല്‍ ബിജെപിക്ക് 272 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കഴിഞ്ഞത്.

സഖ്യം വെല്ലുവിളി

സഖ്യം വെല്ലുവിളി

ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും സഖ്യത്തില്‍ എത്തി കഴിഞ്ഞു. കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയാണ് സഖ്യമെങ്കിലും ഇത് ഫലത്തില്‍ ബിജെപിക്കാണ് തിരിച്ചടിയാവുക. കഴിഞ്ഞ തവണ എസ്പി-കോണ്‍ഗ്രസ് സഖ്യം മുന്നോക്ക വിഭാഗത്തെ ചൊടിപ്പിച്ചപ്പോള്‍ ആ വോട്ടുകള്‍ നേട്ടമായത് ബിജെപിക്കായിരുന്നു.

 ഇരട്ടി പ്രഹരം

ഇരട്ടി പ്രഹരം

അതേസമയം ഇത്തവണ എല്ലാ മുന്നോക്ക വോട്ടുകളും കോണ്‍ഗ്രസിന്‍റെ പെട്ടിയില്‍ ആകുമെന്നും അതുവഴി ബിജെപിക്ക് ഇരട്ട പ്രഹരം നല്‍കാന്‍ ആകുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

 സര്‍വ്വേ സൂചനകള്‍

സര്‍വ്വേ സൂചനകള്‍

ഇതിനിടെ സഖ്യകക്ഷിയായ എസ്ബിഎസ്പി ബിജെപിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചു. മറ്റൊരു സഖ്യകക്ഷിയായ അപ്നാദളും സീറ്റ് വിഭജനത്തില്‍ മുന്നണിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. പുറത്ത് വന്ന സര്‍വ്വേകളില്‍ ആവട്ടെ വെറും 20 സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

 ട്രംപ് കാര്‍ഡ്

ട്രംപ് കാര്‍ഡ്

കോണ്‍ഗ്രസ് ട്രംപ് കാര്‍ഡായ പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതല ഏല്‍പ്പിക്കുന്നതിന് മുന്‍പായിരുന്നു ഈ 20 സീറ്റെന്ന സര്‍വ്വേകള്‍ . യുപിയില്‍ പ്രിയങ്ക ഗാന്ധി ഇഫക്റ്റ് കൂടി പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന ഭയം ബിജെപിക്ക് ഉണ്ട്.

 രാഷ്ട്രീയ ദള്‍

രാഷ്ട്രീയ ദള്‍

ഇതോടെ പുതിയ സഖ്യത്തിനുള്ള സാധ്യതകളാണ് യുപിയില്‍ ബിജെപി തേടുന്നത്. അജിത് സിങ്ങിന്‍റെ രാഷ്ട്രീയ ദളിനെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ബിഎസ്പി-സമാജ്വാദി പാര്‍ട്ടി സഖ്യത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ രാഷ്ട്രീയ ദള്‍.

 ജാട്ട് വിഭാഗം

ജാട്ട് വിഭാഗം

എന്നാല്‍ വിഭജനത്തില്‍ വെറും രണ്ട് സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്.ഇത് മുതലെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. തെക്കന്‍ യുപിയില്‍ നിലവില്‍ ബിജെപിക്ക് സ്വാധീനം കുറവാണ്. ജാട്ട് വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്.

 മമതയുടെ റാലിയില്‍

മമതയുടെ റാലിയില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ മോദി പ്രഭാവം തുണച്ചെങ്കിലും ഇത്തവണ അത്തരമൊരു സാഹചര്യമില്ല.
അതേസമയം അജിത്ത് സിങ്ങിന്‍റെ പാര്‍ട്ടിക്ക് ഇവിടെ നല്ല സ്വാധീനമുണ്ട്. ഇത് മുതലെടുക്കണമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ബിജെപി വിരുദ്ധ ചേരിയുടെ ഭാഗമായി മമത ബാനര്‍ജിയുടെ റാലിയില്‍ അജിത് സിങ്ങ് പങ്കെടുത്തത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്.

 പ്രാദേശിക സഖ്യം മാത്രം

പ്രാദേശിക സഖ്യം മാത്രം

ബിജെപിയുടെ ആഭ്യന്തര സര്‍വ്വേകള്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത പ്രഹരം നേരിട്ടേക്കുമെന്ന പ്രവചിക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ സീറ്റുകള്‍ കുത്തനെ കുറയുമെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ തുണച്ചില്ലേങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് ബിജെപി കണക്കാക്കുന്നുണ്ട്.

English summary
Survey-stung BJP begins ally hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X