എട്ട് ഹാർഡ് ഡിസ്കുകൾ ഒറ്റയടിക്ക് നശിപ്പിച്ചു: റിയ ഫ്ലാറ്റ് വിട്ട് പോയ ദിവസം സംഭവിച്ചത് ഇങ്ങനെ..
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുശാന്തിന്റെ കാമുകിയായിരുന്ന റിയാ ചക്രവർത്തിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. സുശാന്തിന്റെ ഫ്ലാറ്റിൽ നിന്ന് പോകുന്നതിന് മുമ്പ് നടന്ന സംഭവങ്ങളാണ് സുശാന്തിന്റെ സുഹൃത്തും ഫ്ലാറ്റിലെ താമസക്കാരനുമായിരുന്ന സിദ്ധാർത്ഥ് പിഥാനിയാണ് സിബിഐയ്ക്ക് മുമ്പാകെ പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.
ഇളയദളപതി രാഷ്ട്രീയ പ്രവേശനത്തിനാണോ ഒരുങ്ങുന്നത്? തമിഴ്നാട്ടില് മുഖ്യമന്ത്രിയായി പോസ്റ്ററുകള്!!

റിയയ്ക്കെതിരെ പിഥാനി
സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകി റിയാ ചക്രവർത്തിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി ഫ്ലാറ്റിലെ താമസക്കാരനായിരുന്ന സിദ്ധാർത്ഥ് പിഥാനി. സുശാന്തിന്റെ ഫ്ലാറ്റിൽ നിന്ന് പോകുന്നതിന് മുമ്പായി ജൂൺ എട്ടിന് എട്ട് ഹാർഡ് ഡിസ്കുകൾ റിയ നശിപ്പിച്ചെന്നാണ് സിദ്ധാർത്ഥ് പിഥാനി സിബിഐ സംഘത്തോട് പറഞ്ഞിട്ടുള്ളത്. റിയ ചക്രവർത്തി സുശാന്തിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നാണ് നടന്റെ കുടുംബം ആരോപിക്കുന്നത്. ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജുൺ എട്ടിനാണ് സുശാന്തുമായി വഴക്കിട്ട ശേഷം കാമുകിയായ റിയ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുന്നത്.

നശിപ്പിച്ചതിന് സാക്ഷികൾ?
മുംബൈ ബാന്ദ്രയിൽ ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചിരുന്ന റിയയും സുശാന്തും തമ്മിൽ ലോക്ക്ഡൌണിനിടെ വഴക്കിട്ടിരുന്നതായി ഇന്ത്യാ ടുഡേയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതേത്തുടർന്നാണ് റിയ ഫ്ലാറ്റ് വിട്ട് വീട്ടിലേക്ക് പോയതെന്നും ഇതിന് മുമ്പായി ഒരു ഐടി സ്പെഷ്യലിസ്റ്റ് എത്തി ഹാർഡ് ഡിസ്കുകൾ നശിപ്പിച്ചിരുന്നുവെന്നാണ് സിദ്ധാർത്ഥ് സിബിഐയോട് വെളിപ്പെടുത്തിയത്. എന്നാൽ ഹാർഡ് ഡിസ്കിൽ എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നും സിദ്ധാർത്ഥ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് നടക്കുമ്പോൾ റിയയും സുശാന്തും ഫ്ലാറ്റിലുണ്ടായിരുന്നുവെന്നും സിദ്ധാർത്ഥ് പറയുന്നു. ഈ സംഭവം നടക്കുമ്പോൾ ദീപേഷ് സാവന്ത്, നീരജ് സിംഗ് എന്നിവരും സാക്ഷികളായിരുന്നുവെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

ഗുഢാലോചന നടന്നുവെന്ന്?
സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഫ്ലാറ്റിൽ നിന്ന് റിയ ചക്രവർത്തി പോകുന്നതിന് മുമ്പായി ഹാർഡ് ഡിസ്കുകൾ നശിപ്പിച്ചതിന് പിന്നിൽ വലിയ ഗുഢാലോചനയുണ്ടെന്നാണ് അഭിഭാഷകൻ വികാസ് സിംഗ് ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്. കേസിൽ വലിയ ആളുകൾക്ക് പങ്കാളിത്തമുണ്ടെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസിൽ ആദ്യം സംഭവിക്കേണ്ടത് മുംബൈ പോലീസ് കമ്മീഷണറെയും ഡിസിപിയെയും സസ്പെൻഡ് ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് 80ലധികം പേരിൽ നിന്നാണ് നേരത്തെ മുംബൈ പോലീസ് മൊഴിയെടുത്തത്. നിലവിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിവരുന്നുണ്ട്. അന്വേഷണത്തിന്റെ റിയയുടെ കുടുംബാംഗങ്ങളുൾപ്പെടെ നിരവധി പേരെ ഇതിനകം തന്നെ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുമുണ്ട്.

നടിയെ അറസ്റ്റ് ചെയ്യണമെന്ന്
റിയ ചക്രവർത്തി തന്റെ മകന്റെ കൊലയാളിയാണെന്നും നടിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നുമാണ് സുശാന്തിന്റെ പിതാവ് കെകെ സിംഗ് പുതിയ വീഡിയോയിൽ അവകാശപ്പെടുന്നത്. ഏറെക്കാലമായി റിയ തന്റെ മകന് വിഷം നൽകിവരികയായിരുന്നു അതുകൊണ്ട് തന്നെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും നടി ആവശ്യപ്പെടുന്നു. ഹിന്ദിയിലുള്ള സിംഗിന്റെ വീഡിയോ എഎൻഐഎയാണ് പുറത്തുവിട്ടിട്ടുള്ളത്. റിയ ചക്രവർത്തിയെയും കൂട്ടാളികളെയും അന്വേഷണ ഏജൻസി ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്. റിയയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത രംഗത്തെത്തിയതിന് പിന്നാലെയാണ് പിതാവും അറസ്റ്റ് ആവശ്യപ്പെടുന്നത്.

ചാറ്റുകൾ തെളിവ്
സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയ്ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. റിയയുടെ ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്നാണ് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതെന്നാണ് സിബിഐ ചൂണ്ടിക്കാണിച്ചത്. ഇത് തള്ളിക്കളിഞ്ഞ രംഗത്തെത്തിയ നടിയുടെ അഭിഭാഷകൻ റിയ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. കേസിൽ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്. ബോളിവുഡ് നടി റിയാ ചക്രവർത്തിക്കെതിരെ നർക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം കേസെടുത്തു. ദി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടേതാണ് നടപടി. 28, 29, 20 ബി വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്