കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വെല്‍ഡറും വിദേശിയും വിവാഹിതരായി; പിന്തുണയുമായി സുഷമാ സ്വരാജും

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: സൗദി അറേബ്യയില്‍വെച്ച് പരസ്പരം കണ്ടുമുട്ടിയവര്‍ തമ്മില്‍ ഇന്ത്യയില്‍വെച്ച് വിവാഹിതരായപ്പോള്‍ ഇവര്‍ക്ക് പിന്തുണയുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും. ഹരിയാണ സ്വദേശി ടീനു ജംഗ്ര(24)യും കസാഖിസ്ഥാന്‍ സ്വദേശി സഹാന ചലബയേവയുമാണ് അടുത്തിടെ ഇന്ത്യയില്‍ വിവാഹിതരായത്.

സൗദിയില്‍ വെല്‍ഡറായിരുന്നു ടീനു. അവിടെവെച്ചാണ് ഒരുവര്‍ഷം മുന്‍പ് നിയമബിരുദധാരിയായ സഹാനയെ കണ്ടുമുട്ടുന്നത്. ടീനു ഇന്ത്യയിലെത്തിയശേഷവും ഇരുവരും തമ്മില്‍ ഫേസ്ബുക്കിലൂടെ സൗഹൃദം തുടര്‍ന്നു. സൗഹൃദം പ്രണയത്തിന് വഴിമാറിയപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

sushma

ഇതിനായി മെയ് 29ന് സഹാന ഇന്ത്യയിലെത്തി. ടീനുവിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍വെച്ച് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം ഫത്തേബാദ് ഡെപ്യൂട്ടി കമ്മീഷണറെ സമീപിച്ച് സഹാനയുടെ വിസ നീട്ടുന്നതിനെക്കുറിച്ച് അപേക്ഷിച്ചിരുന്നു. എന്നാല്‍, വിസിറ്റ് വിസ കഴിഞ്ഞതോടെ തിരിച്ചുപോകേണ്ട അവസ്ഥ വന്നതോടെയാണ് കേന്ദ്രമന്ത്രി ഇടപെട്ടത്.

ഇരുവരുടെയും കഥ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് നവമിഥുനങ്ങളുടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയത്. ഹരിയാണയിലെ സംസ്‌കാരവുമായും ഭര്‍തൃവീട്ടുകാരുമായി ഏറെ ഇണങ്ങിയെന്ന് സഹാന പറയുന്നു. നല്ല ഭാര്യയായി ഇന്ത്യയില്‍ ജീവിക്കാനാണ് ഈ കസാഖിസ്ഥാന്‍ സ്വദേശിയുടെ താത്പര്യം.

English summary
Minister Sushma Swaraj assures visa extension to Fatehabad bahu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X